
ന്യൂഡൽഹി:കേന്ദ്ര സെൻസർ ബോർഡ് ചെയർപേഴ്‌സണായി പ്രസാർഭാരതി മുൻ സി.ഇ.ഒ ശശി ശേഖർ വെമ്പതി നിയമിതനായി. മൂന്ന് വർഷത്തേക്കാണ് നിയമനം. പ്രസൂൺ ജോഷി പ്രസാർ ഭാരതി ചെയർമാനായി നിയമിതനായ ഒഴിവിലാണ് ശശി ശേഖർ വരുന്നത്. ബോംബെ ഐ.ഐ.ടി ബിരുദധാരിയായ ശശിശേഖർ മുൻപ് രാജ്യസഭാ ടിവി സി.ഇ.ഒ ആയിരുന്നു. 2017ൽ പ്രസാർഭാരതിയുടെ തലപ്പത്തെത്തി. മാധ്യമ പ്രക്ഷേപണ, പൊതു ആശയവിനിമയ മേഖലകളിലും പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ്. 2026 ജനുവരിയിൽ പ്രഖ്യാപിച്ച പദ്മശ്രീ പട്ടികയിൽ ഇടം നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |