
കൊൽക്കത്ത: വീടിനുമുകളിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന ബംഗാളി സംവിധായകൻ അനിക് ദത്ത (66) അന്തരിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ധാകുരിയയിലുള്ള ഭാര്യവീട്ടിലെത്തിയപ്പോഴാണ് വീണത്. യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ സ്ഥാപകൻ നരേന്ദ്ര ചന്ദ്ര ദത്തയുടെ കൊച്ചുമകനാണ്. 2012ൽ ഭൂതേർ ഭോഭിഷ്യത് എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ബോരുൺബാബുർ ബൊന്ധു, അപരാജിതോ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. 2025ൽ പുറത്തിറങ്ങിയ ജോത്തോ കാൻഡോ കൊൽക്കട്ടാത്തെ ആണ് അവസാനചിത്രം. ഇടതു സഹയാത്രികനായിരുന്ന അദ്ദേഹം മമതാ ബാനർജിയുടെ കടുത്ത വിമർശകനായിരുന്നു. 2019ൽ അനിക് ദത്തയുടെ ബൊബിഷ്യോത്തർ ഭൂത് എന്ന ചിത്രത്തിന്റെ തിയേറ്റർ റിലീസ് തടഞ്ഞിരുന്നു. സത്യജിത് റായിയുടെ കടുത്ത ആരാധകനായിരുന്നു അനിക് ദത്ത. അദ്ദേഹത്തിന്റെ സിനിമകളിൽ റായിയുടെ സ്വാധീനമുണ്ടായിരുന്നു. ഭാര്യ: സന്ധി ദത്ത. ഒയിഷി ദത്ത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |