
ബംഗളൂരു: ലിവ് ഇൻ പങ്കാളിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. പൊലീസ് ചോദിച്ചപ്പോൾ മറുപടി പങ്കാളിക്ക് വീട്ടുജോലി ചെയ്യാൻ മടിയാണെന്ന്.
ബംഗളൂരുവിലെ ഹാസൻ ജില്ലയിലാണ് സംഭവം. അനുഷയെ (20) കൊലപ്പെടുത്തിയ കേസിൽ ശരത് (27) അറസ്റ്റിലായി.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും ആറ് മാസമായി മല്ലേശ്വരത്തെ വാടക വീട്ടിൽ ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. നഗരത്തിൽ വാട്ടർ ടാങ്കർ ഡ്രൈവറാണ് ശരത്. ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു. വീട്ടുജോലി സംബന്ധിച്ച് കഴിഞ്ഞ ശനിയാഴ്ച രാത്രിയും തർക്കമുണ്ടായെന്നാണ് ശരത് പറയുന്നത്. തുടർന്ന് ശരത് അനുഷയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. തിങ്കളാഴ്ച ശരത് അഭിഭാഷകനോട് കുറ്റസമ്മതം നടത്തി. അഭിഭാഷകൻ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ ശേഷാദ്രിപുരം പൊലീസെത്തി മൃതദേഹം കണ്ടെടുത്തു. ശരത്തിനെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |