SignIn
Kerala Kaumudi Online
Thursday, 18 June 2026 5.21 AM IST

ഭീകരാക്രമണ പദ്ധതി: ഡൽഹിയിൽ 5 പേർ അറസ്റ്റിൽ

e

ന്യൂഡൽഹി: രാജ്യത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട സംഘത്തിലെ അഞ്ചുപേർ കൂടി അറസ്റ്റിൽ. ഹരിയാന ഫരീദാബാദിലെ സുഹൈൽ, ഡൽഹി ഘിതോർനിയിലെ സോനു മീണ, രാജസ്ഥാൻ ദൗസയിലെ സച്ചിൻ കുമാർ മീണ, ഹരിയാന നൂഹിലെ മുഹമ്മദ് കൈഫ്, ഉത്തർപ്രദേശ് മീററ്റിലെ മുഹമ്മദ് റിഹാൻ എന്നിവരാണ് പിടിയിലായത്. ഇവർ തെഹ്‌രികെ താലിബാൻ ഹിന്ദുസ്ഥാൻ എന്ന പാക് ഭീകരസംഘടനയ്‌ക്കുവേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ഭീകരസംഘടനയായ ഐസിസ് പിന്തുണയോടെ പ്രവർത്തിക്കുന്ന പാകിസ്ഥാനിലെ ഗുണ്ടാനേതാവ് ഷഹ്സാദ് ഭാട്ടിയുമായി ബന്ധമുണ്ട്. ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഇവർ പദ്ധതി തയ്യാറാക്കിയിരുന്നു. ഡൽഹിയിലുൾപ്പെടെയുള്ള ചുവരുകളിൽ പാകിസ്ഥാനെയും ഭീകരരെയും പ്രകീർത്തിക്കുന്ന ഗ്രാഫിറ്റികൾ അടയാളപ്പെടുത്തുകയും ലക്ഷ്യമിട്ടു. പാകിസ്ഥാനിൽ നിന്ന് ആയുധങ്ങളും ലഹരിമരുന്നും കടത്തുന്ന ഏഴംഗ സംഘത്തെ കഴിഞ്ഞദിവസം ഡൽഹി പൊലീസ് പിടികൂടിയിരുന്നു.

കൊലപാതകവും

അമൃത്സറിലെ മാജിത എന്ന എ.എസ്.ഐയുടെ കൊലപാതകത്തിൽ പങ്കുള്ളതായി അറസ്റ്റിലായവർ മൊഴി നൽകി. മൂന്ന് പിസ്റ്റളുൾപ്പെടെയുള്ള ആയുധങ്ങളും നിർണായക രേഖകളും പിടിച്ചെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360