SignIn
Kerala Kaumudi Online
Saturday, 20 June 2026 4.13 AM IST

56-ാം ജന്മദിനത്തിൽ രാഹുലിന് പ്രധാന മന്ത്രിയുടെ ആശംസ

t

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.പിയുമായ രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു.പ്രതിപക്ഷ നേതാവിന് ആരോഗ്യവും ദീർഘായുസും നേരുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.1970 ജൂൺ 19 ന് ന്യൂഡൽഹിയിൽ ജനിച്ച രാഹുൽ ഗാന്ധിക്ക് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ അടക്കം കോൺഗ്രസ് നേതാക്കളും ആശംസകൾ ലഭിച്ചു.ഭരണഘടനാ മൂല്യങ്ങൾക്കും സാമൂഹ്യ നീതിക്കും അവഗണിക്കപ്പെട്ടവർക്കും വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചെന്ന് ഖാർഗെ പറഞ്ഞു.മന്ത്രിമാരായ റോജി എം.ജോൺ,പി.സി.വിഷ്ണുനാഥ്,ബിന്ദു കൃഷ്ണ എന്നിവരും ആശംസനേർന്നു.

കഴിഞ്ഞ പിറന്നാളിന് രാഹുൽ ഗാന്ധിയെ ആദർശധീരനായ സഹോദരനെന്ന് വിശേഷിപ്പിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇക്കുറി നൽകിയത് വാക്കുകളുടെ ധാരാളിത്തമില്ലാത്ത സാധാരണ ആശംസ.എന്നാൽ സന്ദേശത്തിന് നന്ദി പ്രകടിപ്പിച്ച രാഹുൽ 'ഇന്ത്യയുടെ ആശയം,ഭരണഘടന,ഫെഡറലിസം' എന്നിവയും ജനാധിപത്യത്തിന്റെ ആത്മാവും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് പറഞ്ഞു.രാഹുലിനെ സഹോദരൻ എന്നു വിശേഷിപ്പിച്ചുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയും ജന്മദിനാശംസ നേർന്നു.തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനും അന്തസ്സിനും അഭിലാഷങ്ങൾക്കും വേണ്ടി ഒന്നിച്ച് പ്രവർത്തിക്കുമെന്ന് രാഹുൽ നന്ദി സന്ദേശത്തിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360