SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.07 AM IST

സ്‌കൂൾ ബസിൽ മരം വീണ് 11കാരന് ദാരുണാന്ത്യം  മുംബയിൽ കനത്ത മഴ തുടരുന്നു

accident

മുംബയ്: കനത്ത മഴ തുടരുന്ന മുംബയിൽ സ്‌കൂൾ ബസിനുമുകളിലേക്ക് മരം വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നാല് കുട്ടികൾക്ക് പരിക്കേറ്റു. വിഹാൻ ശ്രീവാസ്തവാണ് (11)​

മരിച്ചത്. ചെമ്പൂരിലെ റോഡ് നമ്പർ 11ൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. 12 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. അപകടം നടന്നയുടൻ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും വിഹാനെ രക്ഷിക്കാനായില്ല. മേഖലയിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷന് നിരവധി തവണ പരാതി നൽകിയിരുന്നതായി പ്രദേശവാസികൾ ആരോപിച്ചു. മുമ്പും സമാനമായ രീതിയിൽ അപകടങ്ങളുണ്ടായിട്ടുണ്ടെന്നും യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചില്ലെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി. മുംബയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360