SignIn
Kerala Kaumudi Online
Friday, 03 July 2026 4.40 AM IST

അയോദ്ധ്യ സംഭാവനക്കൊള്ള പ്രതികളുടെ സ്വത്തുക്കളെ കുറിച്ച് വിശദ അന്വേഷണം, ബുൾഡോസർ നടപടി ഉണ്ടായേക്കും

ayodhya-temple

ന്യൂഡൽഹി: അയോദ്ധ്യ ശ്രീരാമക്ഷേത്ര സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ടു പ്രതികളുടെയും സ്വത്ത് സമ്പാദനത്തെക്കുറിച്ച് എസ്.ഐ.ടിയും അയോദ്ധ്യ പൊലീസും വിശദമായ അന്വേഷണം തുടങ്ങി. ഇവരുടെ വീടുകൾ കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ച് നിർമ്മിച്ചവയാണോ എന്നും പരിശോധിക്കുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണമുപയോഗിച്ച് നിർമ്മിച്ച ആഡംബര വീടുകൾ ഉൾപ്പെടെ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തിയേക്കുമെന്ന് സൂചനയുണ്ട്.

കൊള്ളയടിച്ചതിൽ നിന്ന് 25 ലക്ഷത്തിൽപ്പരം മുടക്കി പ്രതികളിലൊരാളായ ലവ്കുശ് മിശ്ര വയ്‌ക്കുന്ന വീടിനു നേർക്ക് ബുൾഡോസർ നടപടി ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. വീടു വയ്‌ക്കാൻ നേടിയ അനുമതിയടക്കമുള്ള രേഖകൾ ഒരാഴ്ചയ്‌ക്കകം ഹാജരാക്കാൻ കുടുംബത്തിന് നോട്ടീസ് നൽകി. ഇയാളുടെ ഭാര്യ സുപ്രിയയുടെ പേരിൽ അയോദ്ധ്യ-ലക്‌നൗ ദേശീയപാതയിലെ സഹദത്ത്ഗഞ്ച് - ബൻബീർപുർ മേഖലയിൽ 9 ലക്ഷം മുടക്കി സ്ഥലം വാങ്ങി വീടുവച്ചിരുന്നു. രണ്ടുനില വീട് പാലുകാച്ചലിനായി തയ്യാറെടുക്കുന്നതിനിടെയാണ് ലവ്‌കുശ് പിടിയിലായത്.

പ്രതികളിൽ നിന്ന് 79 ലക്ഷത്തിൽപ്പരം രൂപ പിടിച്ചെടുത്തിരുന്നു. 11 ഗ്രാം സ്വർണം, 375 ഗ്രാം വെള്ളി, യു.എസ് ഡോളർ എന്നിവയും കണ്ടെത്തി. പ്രതികളായ അവിനാശ് മിശ്രയിൽ നിന്ന് 20 ലക്ഷം,​ കരുണേഷ് പാണ്ഡെ- 18.07 ലക്ഷം,​ അനുകൽപ് മിശ്ര- 16.82 ലക്ഷം,​ ലവ്കുശ് മിശ്ര- 14.25,​ രാമശങ്ക‌ർ മിശ്ര- 7.32,​ രാമശങ്കർ യാദവ് എന്ന ടിന്നു- 1 ലക്ഷം എന്നിങ്ങനെയാണ് പിടിച്ചെടുത്തത്.

ചമ്പത്ത് റായ്‌‌യെ അടക്കം രക്ഷിക്കാൻ നീക്കമെന്ന്

സംഭാവന കൊള്ളയിൽ സംശയനിഴലിലുള്ള രാമജന്മഭൂമി ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്‌യെ അടക്കം ഉന്നതരെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണമുയർന്നു.

പ്രതിപക്ഷ പാർട്ടികൾക്കു പുറമെ ഫൈസാബാദ് ബാർ അസോസിയേഷനും ആരോപണവുമായി രംഗത്തെത്തി. വി.എച്ച്.പി ഉപാദ്ധ്യക്ഷൻ കൂടിയായ ചമ്പത് റായ്, ട്രസ്റ്റ് അംഗം അനിൽ മിശ്ര,ഭൂമി വാങ്ങുന്നതിന്റെ ചുമതലയുണ്ടായിരുന്ന ഗോപാൽ റാവു എന്നിവ‌ർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് അയോദ്ധ്യ പൊലീസിൽ ബാർ അസോസിയേഷൻ പരാതി നൽകി. അതിനിടെ,​ അറസ്റ്റിലായ ടിന്നു എന്ന രാമശങ്കർ യാദവിനെ ബലിയാടാക്കി വൻസ്രാവുകളെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് സഹോദരൻ ദിനേശ് യാദവ് രംഗത്തെത്തി. ടിന്നുവാണ് കൊള്ളയ്‌ക്കു പിന്നിലെന്ന് ചമ്പത് റായ് മൊഴി നൽകിയതായി സൂചനയുണ്ട്. രാമജന്മഭൂമി പ്രക്ഷോഭത്തിനായി ജീവിതം മാറ്റിവച്ചയാളാണ് ചമ്പത് റായിയെന്ന് യു.പി ഉപമുഖ്യമന്ത്രി കേശവ് പറഞ്ഞു. സുപ്രീംകോടതി മേൽനോട്ടത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYODHYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360