SignIn
Kerala Kaumudi Online
Friday, 03 July 2026 4.41 AM IST

'ജനനായകൻ' ഈ മാസമെത്തും, 1.2 കോടി പേ‌ർ കണ്ടുകഴിഞ്ഞു

d

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ് നായകനായ 'ജനനായകൻ' ഒടുവിൽ തിയേറ്ററിലേക്ക്. ഈ മാസം അവസാനം പ്രദർശനത്തിനെത്തിയേക്കും.

എന്നാൽ അതിന മുമ്പ് ചിത്രത്തിന്റെ വ്യാജപതിപ്പ് ഓൺലൈനിലൂടെ കണ്ടത് 1.2 കോടി പേർ. പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറക്കിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് ഇക്കാര്യം പൊലീസ് അറിയിച്ചത്. ഇതോടെ ജാമ്യാപേക്ഷ കോടതി തള്ളി.സെൻസർ ബോർഡുമായുള്ള നിയമതർക്കത്തെത്തുടർന്നാണ് ജനനായകന്റെ റിലീസ് വൈകിയത്. ജനുവരി ഒമ്പതിനാണ് റിലീസ് ആകേണ്ടിയിരുന്നത്. സിനിമ ചോർന്ന സംഭവത്തിൽ മുഖ്യപ്രതിയടക്കം മൂന്നുപേരാണ് പിടിയിലായത്. ഫ്രീലാൻസ് എഡിറ്ററാണ് മുഖ്യപ്രതി. ചെന്നൈ പൊലീസ് സൈബർ ക്രൈം വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

നേരത്തെ ജനനായകൻ ചോർന്ന സംഭവത്തിൽ കോയമ്പത്തൂരിൽ സിനിമാ പ്രദർശിപ്പിച്ച ലോക്കൽ കേബിൾ ടിവി ഓപ്പറേറ്റർ അറസ്റ്റിലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360