SignIn
Kerala Kaumudi Online
Friday, 03 July 2026 4.41 AM IST

വിക്രം മിസ്രിക്ക് ഒരു കൊല്ലം കൂടി

k

ന്യൂഡൽഹി: ഈ മാസം കാലാവധി പൂർത്തിയാകുന്ന വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് ഒരു വർഷം കൂടി നീട്ടി നൽകി. 2027 ജൂലായ് വരെ പദവിയിൽ തുടരാം. ജമ്മുകാശ്‌മീർ സ്വദേശിയായ മിസ്രി ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്) 1989 ബാച്ച് ഉദ്യോഗസ്ഥനാണ്. 2024 ജൂലായ് 15 നാണ് വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റത്.

നരേന്ദ്രമോദി, മൻമോഹൻ സിംഗ്, ഐ.കെ. ഗുജ‌്‌‌റാൾ എന്നീ പ്രധാനമന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. 2022-2024 കാലത്ത് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു. അതിർത്തി ഏറ്റുമുട്ടൽ നടന്ന 2019-2021കാലത്ത് ചൈനീസ് അംബാസഡറായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIKRAMMISRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360