SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.48 AM IST

നീറ്റ്- യുജി: ഫീസ് തിരിച്ചു നൽകിത്തുടങ്ങി

a

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മേയ് 3ന് റദ്ദാക്കിയ നീറ്റ് യു.ജി പരീക്ഷയുടെ ഫീസ് വിദ്യാർത്ഥികൾക്ക് തിരിച്ചു നൽകിത്തുടങ്ങി. ഇനിയും ബാങ്ക് വിവരങ്ങൾ അപ്ഡേറ്ര് ചെയ്യാത്ത വിദ്യാർത്ഥികൾക്ക് ഇന്ന് അർദ്ധരാത്രി 11.50 വരെയാണ് സമയം. 8,29,510 പരീക്ഷാർത്ഥികൾ ഇതുവരെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്‌തെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) അറിയിച്ചു. അതിനിടെ,എൻ.ടി.എയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ എൻ.ടി.എ ആസ്ഥാനത്തേക്ക് എസ്.എഫ്.ഐ ഡൽഹി സംസ്ഥാന കമ്മിറ്റി ഇന്നലെ മാർച്ച് നടത്തി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEETUG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360