ന്യൂഡൽഹി: പാക് അധീന കാശ്മീരിൽ പ്രക്ഷോഭം തുടരുന്നതിനിടെ നിയന്ത്രണ രേഖയിൽ ഇന്ത്യ ജാഗ്രത ശക്തമാക്കി. സ്ഥിതിഗതികൾ ഇന്ത്യൻ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെ.എ.എ.സി) നേതാവ് സർദാർ അമാൻ ഖാൻ കഴിഞ്ഞ ദിവസം ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചിരുന്നു. തങ്ങൾ കടുത്ത ക്ഷാമത്തിലാണെന്നും ഇന്ത്യ അതിർത്തി തുറന്ന് സഹായമെത്തിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു.
ജനകീയ കൂട്ടായ്മയായ ജെ.എ.എ.സിയെ ഭീകരവിരുദ്ധ നിയമ പ്രകാരം പാകിസ്ഥാൻ നിരോധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം മുതൽ പ്രക്ഷോഭം ശക്തമാണ്. നൂറിലേറെ പേർ പാക് സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കാശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള നിയമസഭാ സീറ്റുകൾ റദ്ദാക്കുക, ഭക്ഷ്യക്ഷാമവും വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കുക, അറസ്റ്റിലായ പ്രക്ഷോഭകരെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.
security tightened in pok by india due to tence situation
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |