SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.26 AM IST

കോക്രോച്ച് പാർട്ടിയുടെ എക്‌സ് അക്കൗണ്ട് പുനഃസ്ഥാപിച്ചു

d

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ഉത്തരവിട്ടതോടെ കോക്രോച്ച് ജനതാ പാർട്ടിയുടെ എക്‌സ് അക്കൗണ്ട് കേന്ദ്രസർക്കാർ പുനഃസ്ഥാപിച്ചു. പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ അനുകൂല നിലപാടെടുത്തത്. നീതി വിജയിച്ചുവെന്ന് പാർട്ടി പ്രതികരിച്ചു. നീറ്റ് യു.ജി പരീക്ഷാസമയത്ത് വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയതിനാലാണ് വിലക്കേർപ്പെടുത്തിയതെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ജൂൺ 21ന് പരീക്ഷ കഴിഞ്ഞ സാഹചര്യത്തിൽ അത്തരം ആശങ്കകൾ നിലനിൽക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP, X ACCOUNT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360