
ന്യൂഡൽഹി: ഹരിയാനയിലെ ജീന്ദ് റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ 11ന് ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഒഫ് ചെയ്യും. ഇതോടെ ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്ന ജർമ്മനി,ഫ്രാൻസ്,ഇറ്റലി,ചൈന,ജപ്പാൻ,യു.എസ് രാജ്യങ്ങളുടെ നിരയിൽ ഇന്ത്യയും സ്ഥാനം പടിക്കും.
ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള ഒരു രാസപ്രവർത്തനത്തിലൂടെ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ചാണ് ട്രെയിനുകൾ ചലിക്കുക. 89 കിലോമീറ്റർ ജിന്ദ്-സോണിപത്ത് റൂട്ടിൽ മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തും. പരമാവധി വേഗത മണിക്കൂറിൽ 110 കിലോമീറ്റർ. മറ്റ് രാജ്യങ്ങളിലെ ഹൈഡ്രജൻ പാസഞ്ചർ ട്രെയിനുകളിൽ രണ്ടോ മൂന്നോ കോച്ചുകളാണെങ്കിൽ ഇന്ത്യയിലേത് 2,600 യാത്രക്കാരെ ഉൾക്കൊള്ളുന്ന 10 കോച്ച് പാസഞ്ചർ ട്രെയിനാണ്. രണ്ടെണ്ണം ഡ്രൈവിംഗ് പവർ കോച്ചുകൾ.
3,000 കിലോഗ്രാം
ഹൈഡ്രജൻ സംഭരിക്കാം
ട്രെയിനിലെ ടാങ്കുകളിൽ സംഭരിച്ചിരിക്കുന്ന ഹൈഡ്രജൻ വായുവിൽ നിന്നുള്ള ഓക്സിജനുമായി പ്രതിപ്രവർത്തിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുക. ഇത് ചക്രങ്ങളെ ചലിപ്പിക്കുന്നു.
സ്റ്റേഷനുകൾ: ജിന്ദ് സിറ്റി,പാണ്ടു പിണ്ഡാര ജംഗ്ഷൻ,ലളിത് ഖേര ഹാൾട്ട്,ഭാംഭേവ,ഇസാപൂർ ഖേരി ഹാൾട്ട്,ബ്യൂട്ടെയ്ൻ ഹാൾട്ട്,ഖന്ദ്രായി ഹാൾട്ട്,റബ്രാ ഹാൾട്ട്,ലാത്ത് ഹാൾട്ട്,മോഹന,ബർവാസ്നി ഹാൾട്ട്,സോണിപത് ന്യൂ
ട്രെയിനിലേക്ക് ഹൈഡ്രജൻ ഇന്ധനം സംഭരിക്കുന്നതിനും കംപ്രസ് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ജിന്ദിൽ സമർപ്പിത സൗകര്യം സജ്ജമാണ്. ഏകദേശം 3,000 കിലോഗ്രാം ഹൈഡ്രജൻ സംഭരിക്കാം.
തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ രൂപകല്പന ചെയ്‌ത് നിർമ്മിച്ച ട്രെയിൻ.
ഹൈഡ്രജൻ ടാങ്കിൽ ചോർച്ച കണ്ടെത്താൻ കർശന സുരക്ഷാ സംവിധാനം. ചെറിയ അളവിൽ ഹൈഡ്രജൻ ചോർന്നാൽ ശേഖരിക്കാൻ സൗകര്യം.
ജിന്ദ്-സോണിപത് ഹൈഡ്രജൻ ട്രെയിൻ വിജയകരമായാൽ കൽക്ക-സിംല അടക്കം പൈതൃക റൂട്ടുകളിൽ വ്യാപിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |