
ന്യൂഡൽഹി: നിയമപാലകർക്കും നിയമത്തിൽ തുല്യ സംരക്ഷണം ലഭിക്കണമെന്നും സ്വാതന്ത്ര്യവും ഉറപ്പുനൽകണമെന്നും ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പരിക്കേറ്റ അഞ്ച് ഡൽഹി പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ സുപ്രീം കോടതിയിൽ.
പൊലീസ് ഉദ്യോഗസ്ഥർക്കും മറ്റ് നിയമപാലകർക്കും എതിരെ അക്രമ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കൽ, പ്രകോപിപ്പിക്കൽ, സൗകര്യമൊരുക്കൽ എന്നിവയുമായി ബന്ധപ്പെട്ടവർക്കെതിരെ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി ഇന്ന് പരിഗണിക്കും. പരിക്കേറ്റ ഇൻസ്പെക്ടർ നന്ദ് കിഷോർ സിംഗിന്റെ ഭാര്യ നിർമ്മൽ, പരിക്കേറ്റ ഹെഡ് കോൺസ്റ്റബിൾ രാജേന്ദ്ര കുമാർ മീണയുടെ ഭാര്യ സുമൻ ലത മീണ, എ.എസ്.ഐ വിനോദ് കുമാറിന്റെ ഭാര്യ രാജ് സുന്ദരിയാൽ, എ.എസ്.ഐ ധർമേന്ദ്രന്റെ മകൻ മുകുൾ സിദ്ധു, എസ്.ഐ അശോക് കുമാർ മീണയുടെ ഭാര്യ നീരജ് മീണ എന്നിവരാണ് ഹർജിക്കാർ. നേരത്തെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |