SignIn
Kerala Kaumudi Online
Sunday, 23 August 2026 4.01 AM IST

പഞ്ചസാര ക്ഷാമം: കേന്ദ്രത്തിനെതിരെ പ്രതിപക്ഷം

con-pta

ന്യൂഡൽഹി: രാജ്യത്തെ പഞ്ചസാര വിലക്കുതിപ്പിനും ക്ഷാമത്തിനും കാരണം മോദി സർക്കാരിന്റെ ഇ20 നയമാണെന്ന് പ്രതിപക്ഷം. കരിമ്പും മറ്റു കാർഷിക വിളകളും എഥനോൾ ഉത്പാദനത്തിലേക്ക് തിരിച്ചുവിടുന്നതാണ് പ്രതിസന്ധിക്ക് പിന്നിലെന്ന് കോൺഗ്രസും ആം ആദ്മി പാർട്ടിയും ആരോപിച്ചു. അതേസമയം, വിലക്കയറ്റത്തിന് എഥനോളുമായി ബന്ധമില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്രം.

പഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യത്ത് പഞ്ചസാര ഇറക്കുമതി ചെയ്യേണ്ടിവരുന്നെന്നും ഇതാണോ ആത്മനിർഭർ ഭാരതെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ചോദിച്ചു. ഇ20 ലക്ഷ്യത്തിനായി കരിമ്പും ധാന്യങ്ങളും എഥനോളിലേക്ക് മാറ്റുന്ന നയം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വില നിയന്ത്രിക്കാൻ 10 ലക്ഷം ടൺ അസംസ്‌കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. ഒക്ടോബർ 31 വരെയാണ് ഇളവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, CONGRESS, SUGAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360