
റായ്പൂർ: അവസാന പന്തു വരെ ആവേശം നിറഞ്ഞ ഐ.പി.എൽ പോരാട്ടത്തിൽ മുംബയ് ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയശില്പിയായ ക്രുനാൽ പാണ്ഡ്യ ബാറ്റ് ചെയ്തത് പരിക്കുകളോടും പടവെട്ടി. മത്സരശേഷം ക്രുനാൽ തന്നെ തന്റെ വയറിന്റെ ഭാഗത്തേറ്റ പരിക്കിന്റെ പാട് സാമൂഹ്യമാദ്ധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. ചില മുറിവുകൾ നമ്മൾനടത്തിയ പോരാട്ടത്തിന്റെ മൂല്യം തെളിയിക്കുന്നതാണെന്ന ക്യാപ്ഷനോടെയാണ് ക്രുനാൽ ചിത്രം പങ്കുവച്ചത്. മത്സരത്തിനിടെ കാലിന് പരിക്കേറ്റ താരത്തിന് വിക്കറ്റിനിടെയിലെ ഓട്ടം വലിയ ബുദ്ധിമുട്ടായി. വയറിനും പന്ത് കൊണ്ട് പരിക്കേറ്റു. എന്നിട്ടും പതറാതെ പോരാടിയ ക്രുനാൽ (46 പന്തിൽ 73)അർദ്ധ സെഞ്ച്വറിയുമായി ആർ.സി.ബിയുടെ ചേസിംഗ് സൂപ്പറാക്കി.
ആർ.സി.ബിക്ക് അവസാന ഓവറിൽ 15 റൺസ് ജയിക്കാൻ വേണമായിരുന്നു. രാജ് ഭവ എറിഞ്ഞ ആ ഓവറിലെ നാലാം പന്തിൽ ഭുവനേശ്വർ നേടിയ സിക്സ് നിർണായകമായി. അവസാന പന്തിൽ ജയിക്കാൻ വേണ്ട രണ്ട് റൺസ് റസിക് സലാമും (3), ഭുവനേശ്വറും (7) ഓടിയെടുക്കുകയായിരുന്നു, തോൽവിയോടെ മുംബയ് പ്ലേഓഫ് കാണാതെ പുറത്തായി. സ്കോർ: മുംബയ് 166/7, ആർ.സി.ബി 167/8.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |