SignIn
Kerala Kaumudi Online
Friday, 03 July 2026 4.45 AM IST

ആഫ്രിക്കയെ കരയിച്ച രാത്രി

world-cup

കോംഗോയും സെനഗലും പുറത്തായത് ആദ്യം ഗോളടിച്ചശേഷം

ആദ്യം കോംഗോ. പിന്നെ സെനഗൽ. രണ്ടാം റൗണ്ടിൽ യൂറോപ്യൻ വമ്പന്മാർക്കെതിരെ ആദ്യ ഗോളടിച്ചിട്ടും രണ്ട് ആഫ്രിക്കൻ ടീമുകൾക്ക് ജയിക്കാൻ കഴിയാതെപോയ സങ്കടമാണ് കഴിഞ്ഞരാത്രി ആഫ്രിക്കയ്ക്ക് നൽകിയത്.

ഇംഗ്ളണ്ടിനെതിരെ ഏഴാം മിനിട്ടിൽ ബ്രയാൻ സിപേൻഗയിലൂടെ മുന്നിലെത്തിയിരുന്ന കോംഗോ 75-ാം മിനിട്ടിലും 86-ാം മിനിട്ടിലും ഇംഗ്ളീഷ് നായകൻ ഹാരി കേൻ നേ‌ടിയ ഗോളുകൾക്കാണ് അടിയറവ് പറഞ്ഞത്. ചരിത്രത്തിൽ ആദ്യമായാണ് കോംഗോ ലോകകപ്പിന്റെ നോക്കൗട്ടിൽ കളിച്ചത്. 1974ന് ശേഷം ലോകകപ്പിനെത്തിയതും ഇതാദ്യം. എന്നാൽ ആ പരിചയക്കുറവൊന്നും കളത്തിൽ അവർ കാട്ടിയില്ല. ആദ്യ മത്സരത്തിൽ പോർച്ചുഗലിനെതിരെ ആറാം മിനിട്ടിൽ ഗോൾ വഴങ്ങിയിട്ടും 1-1ന് സമനില പിടിച്ച് അവർ വീര്യം കാട്ടി. കൊളംബിയയോട് 1-0ത്തിന് തോറ്റെങ്കിലും കന്നിക്കാരായ ഉസ്ബക്കിസ്ഥാനെ 3-1ന് മറികടന്ന് അവർ രണ്ടാം റൗണ്ടിലേക്ക് കടക്കുകയായിരുന്നു.

മൂന്നുഗോളുകൾ നേടിയ യോവന്നെ വിസയാണ് കോംഗോയു‌ടെ ഈ ലോകകപ്പിലെ സൂപ്പർ സ്ട്രൈക്കർ. പോർച്ചുഗലിനെതിരെ സമനില ഗോളും ഉസ്ബക്കിസ്ഥാനെതിരെ ഇരട്ട ഗോളും വിസെ നേടി. കോംഗോയുടെ മികച്ച പ്രകടനത്തിൽ ഇന്ത്യയ്ക്കും സന്തോഷിക്കാം. കോംഗോ മിഡ്ഫീൽൽഡിലെ കരുത്തൻ സാമുവൽ മുത്തുസ്വാമി ഇന്ത്യൻ വംശജനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360