SignIn
Kerala Kaumudi Online
Friday, 03 July 2026 4.45 AM IST

ആള് പത്തായിട്ടും ആപത്തില്ലാതെ അമേരിക്ക

world-cup

രണ്ടാം റൗണ്ടിൽ 2-0ത്തിന് ബോസ്നിയയെ തോൽപ്പിച്ച് അമേരിക്ക പ്രീ ക്വാർട്ടറിൽ

അമേരിക്കൻ വിജയം 64-ാം മിനിട്ടിൽ പത്തുപേരായി ചുരുങ്ങിയിട്ടും

സാൻഫ്രാൻസിസ്കോ : രണ്ടാം പകുതിയിൽ കൂടുതൽ സമയവും 10 പേരുമായി കളിച്ചിട്ടും ബോസ്നിയയ്ക്ക് എതിരായ രണ്ടാം റൗണ്ട് മത്സരത്തിൽ 2-0ത്തിന്റെ ജയം നേടി ആതിഥേയരായ അമേരിക്ക പ്രീ ക്വാർട്ടറിലെത്തി. ഇന്നലെ സാൻഫ്രാൻസിസ്കോയിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ ഫൊലാരിൻ ബലോഗണും രണ്ടാം പകുതിയിൽ മാലിക് ടിൽമാനുമാണ് അമേരിക്കയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. ബലോഗണാണ് രണ്ടാം പകുതിയിൽ ചുവപ്പുകാർഡ് കണ്ട് മടങ്ങിയത്.

45-ാം മിനിട്ടിൽ ടിൽമാന്റെ പാസിൽ നിന്നാണ് ബാലോഗൺ അമേരിക്കയെ മുന്നിലെത്തിച്ചത്. ഈ ലോകകപ്പിലെ ബാലോഗണിന്റെ മൂന്നാമത്തെ ഗോളായിരുന്നു ഇത്. ഇതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോഴാണ് 64-ാം മിനിട്ടിൽ ചുവപ്പുകാർഡ് കണ്ടത്. പന്ത് നേടിയെടുക്കാനുള്ള ശ്രമത്തിനിടെ ബോസ്നിയൻ സ്ട്രൈക്കർ താരിഖ് മുഹറമോവിച്ചിന്റെ കാൽക്കുഴയിൽ ചവിട്ടിയതിനാണ് വാർ പരിശോധിച്ച് ചുവപ്പുകാർഡ് നൽകിയത്.82-ാം മിനിട്ടിൽ അതിഗംഭീരമായ ഒരു ഫ്രീകിക്കിലൂടെയാണ് ടിൽമാൻ അമേരിക്കയുടെ രണ്ടാം ഗോൾ നേടിയത്.

5

ഇത് അഞ്ചാം തവണയാണ് അമേരിക്ക ലോകകപ്പ് പ്രീ ക്വാർട്ടറിൽ എത്തുന്നത്. മുമ്പ് 1994, 2002, 2010, 2014, 2022 എന്നീ എഡിഷനുകളിൽ പ്രീ ക്വാർട്ടറിലെത്തിയിരുന്നു. ഇതിൽ 2002ൽ മാത്രം ക്വാർട്ടറിലെത്താനായി. അന്ന് തോൽപ്പിച്ചത് മെക്സിക്കോയെ.

2

ഈ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലെത്തുന്ന രണ്ടാമത്തെ ആതിഥേയരാണ് അമേരിക്ക. മെക്സിക്കോയാണ് മറ്റൊരു ആതിഥേയർ. കാനഡ രണ്ടാം റൗണ്ടിൽ പുറത്തായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360