SignIn
Kerala Kaumudi Online
Friday, 03 July 2026 4.45 AM IST

ജോട്ടയുടെ ഓർമ്മകളിൽ പോർച്ചുഗൽ

portugal-jota

ടൊറന്റോ : ഈ ലോകകപ്പിൽ ക്രാെയേഷ്യയ്ക്ക് എതിരെ നിർണായക രണ്ടാം റൗണ്ട് മത്സരത്തിനിറങ്ങുമ്പോൾ പോർച്ചുഗൽ ടീമിന് പ്രചോദനമേകുക കൃത്യം ഒ‌രുവർഷം മുമ്പ് ഒരു കാറപകടത്തിലൂടെ തങ്ങളെ വിട്ടുപോയ സഹതാരം ഡീഗോ ജോട്ടയുടെഓർമ്മകൾ. 2025 ജൂലായ് മൂന്നിനാണ് സ്പെയ്നിൽ വച്ചുണ്ടായ ഒരു കാറപകടത്തിൽ ജോട്ടയും സഹോദരനും മരണപ്പെട്ടത്. ആദ്യ ചരമവാർഷികത്തിൽ തന്നെ നിർണായക മത്സരത്തിന് പോർച്ചുഗൽ കളത്തിലെത്തുന്നു.

എല്ലാ ടീമുകളും ലോകകപ്പിനായി 26 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ പോർച്ചുഗൽ 27 അംഗ സ്ക്വാഡാണ് പ്രഖ്യാപിച്ചത്. ഓണററി മെമ്പറായി ജോട്ടയേയും കൂടി ചേർത്തായിരുന്നു രാജ്യത്തിന്റെ ആദരം. എന്നും തങ്ങളുടെ ഉള്ളിൽ മരിക്കാത്ത ഓർമ്മയായി ജോട്ട ഉണ്ടാകുമെന്നും ജോട്ടയ്ക്ക് വേണ്ടി ഈ ലോകകപ്പ് നേടുമെന്നും പോർച്ചുഗൽ താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ളീഷ് ക്ളബ് ലിവർപൂളിന്റേയും താരമായിരുന്നു ജോട്ട.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360