SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.51 AM IST

എട്ടിലൊന്നാവാൻ മെസിയും സലയും

messi

അർജന്റീന Vs ഈജിപ്ത് പ്രീ ക്വാർട്ടർ ഇന്ന്

അറ്റ്‌ലാന്റ : ലോക ഫുട്ബാളിലെ രണ്ട് ഇതിഹാസങ്ങൾ ഇന്ന് പ്രീക്വാർട്ടറിൽ മുഖാമുഖം. അർജന്റീനയുടെ ലയണൽ മെസിയും ഈജിപ്തിന്റെ മുഹമ്മദ് സലായും. ഇന്ത്യൻ സമയം ഇന്ന് രാത്രി 9.30ന് അറ്റ്‌ലാന്റയിലാണ് അവസാന എട്ടിലേക്കെത്താൻ ഇരുവരും നയിക്കുന്ന ടീമുകൾ കളത്തിലിറങ്ങുന്നത്.

ഗ്രൂപ്പുറൗണ്ട് മത്സരങ്ങളിൽ മിന്നിത്തിളങ്ങിയ അർജന്റീന കേപ്പ് വെർദേയ്ക്ക് എതിരായ രണ്ടാം റൗണ്ട് മത്സരത്തിൽ മുട്ടിടിച്ചുപോയതിന്റെ സമ്മർദത്തിലാണ് പ്രീ ക്വാർട്ടറിനിറങ്ങുന്നത്. വലകാത്ത വൊസീഞ്ഞയെന്ന 40കാരന്റെ മിന്നുന്ന സേവുകൾക്ക് മുന്നിൽ ഭയന്ന മെസിയും കൂട്ടരും ഒടുവിൽ സെൽഫ് ഗോളിന്റെ കച്ചിത്തുരുമ്പിൽ പിടിച്ചാണ് കയറിയത്. മെസിയല്ലാതെ ആരും സ്കോറിംഗിൽ തിളങ്ങാത്തത് അർജന്റീനയ്ക്ക് തലവേദനയാണ്.

ഗ്രൂപ്പ് റൗണ്ടിൽ ബെൽജിയത്തോടും ഇറാനോടും സമനില വഴങ്ങിയിരുന്ന ഈജിപ്ത് ന്യൂസിലാൻഡിനെ തോൽപ്പിച്ചാണ് നോക്കൗട്ട് ടിക്കറ്റെടുത്തത്. രണ്ടാം റൗണ്ടിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയത് ഓസ്ട്രേലിയയെ. തങ്ങളുടെ നാലാമത് ലോകകപ്പിന് ഇറങ്ങുന്ന ഈജിപ്ത് ഇതുവരെ ക്വാർട്ടർ ഫൈനലിലെത്തിയിട്ടില്ല.

ഇന്ന് നടക്കുന്ന മറ്റൊരു പ്രീ ക്വാർട്ടർ മത്സരത്തിൽ സ്വിറ്റ്സർലാൻഡ് കൊളംബിയയെ നേരിടും. രണ്ടാം റൗണ്ടിൽ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് അൾജരിയയെ തോൽപ്പിച്ചാണ് സ്വിറ്റ്സർലാൻഡ് പ്രീ ക്വാർട്ടറിലെത്തിയത്.മൂന്ന് തവണ ക്വാർട്ടറിൽ കളിച്ചിട്ടുള്ള ടീമാണ് സ്വിറ്റ്സർലാൻഡ്. കൊളംബിയ രണ്ടാം റൗണ്ടിൽ ഏകപക്ഷീയമായ ഏകഗോളിനാണ് തോൽപ്പിച്ചത്.

കാണേണ്ട കളികൾ

അർജന്റീന Vs ഈജിപ്ത്

രാത്രി 9.30 മുതൽ

സ്വിറ്റ്സർലാൻഡ് Vs കൊളംബിയ

രാത്രി 1.30 മുതൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD CUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360