SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.51 AM IST

സിംബാബ്‌വേ പര്യടനം: സഞ്ജുവിനെ ഒഴിവാക്കി

sanju-samson
സഞ്ജു സാംസൺ.

മുംബയ് : ഈമാസം നടക്കുന്ന സിംബാബ്‌വേ പര്യടനത്തിനുള്ള ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീമിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കി. ലോകകപ്പ് നേട്ടത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു അതിനുശേഷം നടന്ന അയർലാൻഡ് പര്യടനത്തിലെ രണ്ട് മത്സരങ്ങളിലും ഇംഗ്ളണ്ട് പര്യടനത്തിലെ ആദ്യ മത്സരത്തിലും യഥാക്രമം 5,0,1 എന്നിങ്ങനെയാണ് സ്കോർ ചെയ്തിരുന്നത്. ഇതോടെ ഇംഗ്ളണ്ടിനെ തിരായ രണ്ടാം മത്സരത്തിൽ സഞ്ജുവിനെ മാറ്റി വൈഭവ് സൂര്യവംശിക്ക് അവസരം നൽകുകയും ചെയ്തിരുന്നു.

പ്രത്യേകിച്ച് കാരണം പറയാതെയാണ് സഞ്ജുവിനെ ഒഴിവാക്കിയത്. അതേസമയം വൈഭവ് സൂര്യവംശിക്ക് ടീമിൽ ഇടം നൽകുകയും ചെയ്തിട്ടുണ്ട്. പ്രസിദ്ധ് കൃഷ്ണ,ഹർഷിത് റാണ,അർഷ്ദീപ് സിംഗ്,വാഷിംഗ്ടൺ സുന്ദർ,രവി ബിഷ്ണോയ് എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്.മായാങ്ക് യാദവും റിങ്കു സിംഗും തിരിച്ചെത്തി. ഹർഷ് ദുബേ,പ്രഭ്സിമ്രാൻ സിംഗ്,യഷ് താക്കൂർ,അശോക് ശർമ്മ എന്നിവരും ടീമിലുണ്ട്.

മൂന്നാം ട്വന്റി-20 ഇന്ന്

ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള മൂന്നാം ട്വന്റി-20 മത്സരം ഇന്ന് നോട്ടിംഗ്ഹാമിൽ ന‌ടക്കും. ആദ്യ മത്സരം മഴയിലുപേക്ഷിക്കുകയും രണ്ടാം മത്സരത്തിൽ ഇംഗ്ളണ്ട് ജയിക്കുകയും ചെയ്തിരുന്നു. രാത്രി 10 മുതൽ സോണി സ്പോർട്സിൽ ലൈവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANJU SAMSON, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360