SignIn
Kerala Kaumudi Online
Tuesday, 26 May 2026 9.22 PM IST

തായ്‌ലൻഡിൽ ചൂതാട്ടം നിയമ വിധേയമാക്കും

pic

ബാങ്കോക്ക്: ചൂതാട്ടവും കാസിനോകളും നിയമവിധേയമാക്കാനുള്ള കരട് ബില്ലിന് അംഗീകാരം നൽകി തായ്‌‌ലൻഡ് മന്ത്രിസഭ. ടൂറിസം,​ ജോലി സാദ്ധ്യതകൾ,​ നിക്ഷേപം എന്നിവ വർദ്ധിപ്പിക്കുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് തായ് പ്രധാനമന്ത്രി പേതോംഗ്‌താൻ ഷിനവത്ര പറഞ്ഞു.

കരട് ബില്ല് പാർലമെന്റിന്റെ പരിഗണനയ്ക്കായി അയയ്ക്കും. തീം പാർക്ക്, മാൾ, ഹോട്ടൽ തുടങ്ങി വൻകിട വിനോദ സമുച്ഛയങ്ങളിൽ ചൂതാട്ടം അനുവദിക്കാനാണ് സർക്കാർ നീക്കം. രാജ്യത്ത് കാസിനോകളും മിക്ക തരത്തിലെ ചൂതാട്ടങ്ങളും നിയമവിരുദ്ധമാണ്. എന്നാൽ,​ അനധികൃത ഗെയിമുകളും വാതുവയ്പ്പുകളും വ്യാപകമാണ്.

അയൽരാജ്യങ്ങളായ കംബോഡിയ, സിംഗപ്പൂർ, ഫിലിപ്പീൻസ്, ലാവോസ് എന്നിവ കാസിനോകളിൽ നിന്ന് വരുമാനം നേടുന്നുണ്ട്. നിയമപരമായ കാസിനോകളുടെ അഭാവം രാജ്യത്തെ ടൂറിസം സാദ്ധ്യതകളെയും വരുമാനത്തെയും ബാധിക്കുന്നതായി തായ് സർക്കാർ പറയുന്നു. തായ്‌ലൻഡിന്റെ പ്രധാന വരുമാന മാർഗ്ഗം ടൂറിസമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360