
ജെഫേഴ്സൺ സിറ്റി: യു.എസിലെ മിസോറിയിലെ ബട്‌ലറിൽ സ്വകാര്യ ചെറുവിമാനം തകർന്നുവീണ് 12 മരണം. പൈലറ്റും പതിനൊന്ന് സ്‌കൈ ഡൈവർമാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സ്കൈ ഡൈവ് കാൻസാസ് സിറ്റിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വിമാനം. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 11.20ഓടെ ബട്‌ലർ മെമ്മോറിയൽ എയർപോർട്ടിന് സമീപമായിരുന്നു അപകടം. ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന് പ്രതീക്ഷിച്ച ഉയരത്തിലേക്ക് എത്താനായില്ലെന്നും പെട്ടെന്ന് ഇടത്തേക്ക് തിരിഞ്ഞ ശേഷം കുത്തനെ താഴേക്ക് പതിച്ച് പൊട്ടിത്തെറിച്ചെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |