SignIn
Kerala Kaumudi Online
Tuesday, 16 June 2026 9.01 PM IST

ഫ്രഞ്ച് വൈന് ട്രംപിന്റെ ഭീഷണി

pic

വാഷിംഗ്ടൺ: ഫ്രഞ്ച് വൈനിനും ഷാംപെയ്നും 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതു ഒഴിവാക്കണമെങ്കിൽ ടെക് കമ്പനികൾക്ക് മേൽ ഫ്രാൻസ് ഏർപ്പെടുത്തിയ ഡിജിറ്റൽ സർവീസസ് ടാക്സ് നീക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. 2019ലാണ് അമേരിക്കൻ ഭീമൻമാരായ ഫേസ്ബുക്ക്, ആമസോൺ, ആപ്പിൾ, ആൽഫബെറ്റ് എന്നിവയടക്കം ടെക് കമ്പനികൾക്ക് ഫ്രാൻസ് ഡിജിറ്റൽ സർവീസസ് ടാക്സ് ഏർപ്പെടുത്തിയത്. ഇതുപ്രകാരം ഈ കമ്പനികൾ ഫ്രാൻസിനുള്ളിൽ നേടുന്ന വരുമാനത്തിന്റെ മൂന്ന് ശതമാനം നികുതി അടയ്ക്കണം. ഫ്രഞ്ച് വൈനും സ്പിരിറ്റും ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് യു.എസ്. ഫ്രഞ്ച്, യൂറോപ്യൻ വൈനുകൾക്ക് യു.എസിൽ ഇതിനോടകം 15 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. ജനുവരിയിൽ ട്രംപ് രൂപീകരിച്ച 'ബോർഡ് ഒഫ് പീസിൽ' ചേരാനുള്ള ക്ഷണം നിരസിച്ചതിന്റെ പേരിൽ ഫ്രഞ്ച് വൈന് 200 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360