SignIn
Kerala Kaumudi Online
Wednesday, 27 May 2026 11.50 AM IST

മദ്യം വാങ്ങുന്നവർക്ക് പശു സെസ് ഏർപ്പെടുത്തി കോൺഗ്രസ് സർക്കാർ, സെസായി പിരിക്കുന്നത് പത്ത് രൂപ

liquor

ഷിംല : അടുത്തിടെ ഹിമാചൽ പ്രദേശിൽ അധികാരത്തിലേറിയ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ മദ്യപാനികൾക്ക് അടിയായി പശു സെസ്. മദ്യം വാങ്ങുന്നവരിൽ നിന്നും ഓരോ കുപ്പിയിലും പത്ത് രൂപ പശുസെസായി പിരിക്കാനാണ് തീരുമാനം. ഇത്തരത്തിൽ മാത്രം വർഷം 100 കോടി വരുമാനമുണ്ടാക്കാമെന്ന് കണക്കുകൂട്ടുന്നു. വെള്ളിയാഴ്ചയാണ് ഹിമാചലിൽ പുതിയ സർക്കാർ ബഡ്ജറ്റ് അവതരിപ്പിച്ചത്.

നിരത്തുകളിൽ അലഞ്ഞു തിരിയുന്ന പശുക്കളെ സംരക്ഷിക്കുന്നതിനായി സെസ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമല്ല ഹിമാചൽ പ്രദേശ്. പശു സെസിൽ നിന്നും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 2,176 കോടി രൂപയാണ് രാജസ്ഥാൻ സർക്കാരിന് ലഭിച്ചത്. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ കുപ്പിയിൽ 10 രൂപയാണ് സെസായി പഞ്ചാബ് പിരിക്കുന്നത്.

സംസ്ഥാന ബഡ്ജറ്റിൽ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളും ഹിമാചലിലെ കോൺഗ്രസ് സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. ജീവനക്കാരുടെ പെൻഷൻ പദ്ധതി മുൻരീതിയിലേക്ക് മാറ്റും. മലിനീകരണം കുറയ്ക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും. ഇതിനായി
ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ 1,500 ഡീസൽ ബസുകൾക്ക് പകരം 1,000 കോടി രൂപ ചെലവിൽ ഘട്ടം ഘട്ടമായി ഇലക്ട്രിക് ബസുകൾ വാങ്ങും. 20,000 പെൺകുട്ടികൾക്ക് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ വാങ്ങുന്നതിന് 25,000 രൂപ സബ്സിഡി നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, COW CESS, CESS, LIQUOR CESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360