SignIn
Kerala Kaumudi Online
Friday, 19 April 2024 9.30 PM IST

കൊച്ചിൻ ഇന്റർനാഷണൽ സ്കൂൾ ഉദ്ഘാടനം ചെയ്തു

cochins

കൊച്ചി: ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂളിന്റെ (ടി.ആർ.ഐ.എൻ.എസ്.) പുതിയ കാമ്പസ്‌ കൊച്ചിൻ ഇന്റർനാഷണൽ സ്കൂൾ എറണാകുളം പൂക്കാട്ടുപടിയിൽ ഉദ്ഘാടനം ചെയ്തു. ടി.ആർ.ഐ.എൻ.എസ്. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകനും ചെയർമാനുമായ ജോർജ് തോമസ്,​ എക്സിക്യൂട്ടിവ് ഡയറക്ടർ സപ്നു ജോർജ്,​ഡയറക്ടർ ജി.വിജയരാഘവൻ, ഡയറക്ടർ ഒഫ് അക്കാദമിക്സ് റിച്ചാർഡ് ഹില്ലേബ്രാൻഡ്, കൊച്ചിൻ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ കരോൾ ടോത്ത്, ടൈ കേരള പ്രസിഡന്റ് അനീഷ ചെറിയാൻ, അഡ്വ ഗോകുൽ തമ്പി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
കെ.ജി. മുതൽ 5 വരെ ഗ്രേഡുകളിൽ ഐ.ബി. പ്രൈമറി ഇയേഴ്‌സ് പ്രോഗ്രാം (പി.വൈ.പി)​, ഗ്രേഡ് 6 മുതൽ 10 വരെ കേംബ്രിഡ്ജ് ഇന്റർനാഷണൽ (ഐ.ജി.സി.എസ്.ഇ),​ ഗ്രേഡ് 11,​ 12ൽ ഐ.ബി. ഡിപ്ലോമ പ്രോഗ്രാം (ഡി.പി) ആണ് സ്കൂൾ പിന്തുടരുന്നത്. 12.5 ഏക്കറിൽ പ്രവർത്തിക്കുന്ന സ്കൂൾ കാമ്പസിൽ ഇപ്പോൾ പ്രീ-കെജി മുതൽ എട്ട് വരെ അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്.

ഇന്റർനാഷണൽ പാഠ്യപദ്ധതി മാത്രം പിന്തുടരുന്ന കൊച്ചിൻ ഇന്റർനാഷണൽ സ്കൂൾ ട്രിൻസ് ഗ്രൂപ്പ്‌ ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഏറ്റെടുത്ത ചാർട്ടർ സ്കൂളിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. അക്കാദമിക് സൗകര്യങ്ങൾക്ക് പുറമെ, 4 സ്വിമ്മിംഗ് പൂൾ, ഫുട്ബോളിനും അത്‌ലറ്റിക്സിനുമുള്ള സ്പോർട്സ് ഫീൽഡ്, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൺ, ടെന്നീസ് കോർട്ടുകൾ എന്നിങ്ങനെയുള്ള സ്‌പോർട്സ് സൗകര്യങ്ങളുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.