SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.47 AM IST

യൂത്ത് കോൺഗ്രസ് ഡൽഹി മാർച്ചിൽ സംഘർഷം

youth

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ജന്തർമന്തർ ഗേറ്റിൽ പൊലീസ് തടഞ്ഞതിനെത്തുടർന്ന് ബാരിക്കേഡുകൾ മറികടക്കാനുള്ള പ്രവർത്തകരുടെ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്.

ബാരിക്കേഡിനു മുകളിൽ കയറി നിന്ന് പ്രതിഷേധിച്ച പ്രവർത്തകർ പണപ്പെട്ടി തുറന്ന് പണം വാരിയെറിഞ്ഞ് പ്രതീകാത്മക സമരം നടത്തി. സത്യമേവ ജയതേ എന്ന പ്ലാക്കാർഡുകളുമായാണ് പ്രവർത്തകരെത്തിയത്. ദേശീയ അദ്ധ്യക്ഷൻ ബി.വി ശ്രീനിവാസ്, കേരള ഘടകം അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ എന്നിവരടക്കമുള്ള നേതാക്കളെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്ത് നീക്കി.

പ്രതിഷേധത്തിൽ പങ്കെടുക്കാൻ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവർത്തകരും നേതാക്കളും എത്തിയിരുന്നു. ജന്തർ മന്തറിൽ ധർണയായി തുടങ്ങിയ പ്രതിഷേധം പിന്നീട് പാർലമെന്റ് മാർച്ചായി മാറ്റാനുള്ള ശ്രമം പൊലീസ് തടഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, NA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360