SignIn
Kerala Kaumudi Online
Tuesday, 04 August 2026 3.20 PM IST

മുള്ളുതറയിൽ ശ്രീഭദ്രകാളി കരിങ്കാളിമൂർത്തി ക്ഷേത്രത്തിൽ അത്തം മഹോത്സവവും ഇടുക്കാളി ദേവിയുടെ ക്ഷേത്രസമർപ്പണവും മേയ് ഒന്നിന്

temple

പത്തനംതിട്ട: അടൂർ മലമേക്കര മുള്ളുതറയിൽ ശ്രീ ഭദ്രകാളി കരിങ്കാളിമൂർത്തി ദേവി ക്ഷേത്രത്തിലെ അത്തം തിരുന്നാൾ മഹോത്സവവും ഇടുക്കാളി ദേവിയുടെ ക്ഷേത്രം സമർപ്പണവുംമെയ് 1,2,3 ദിവസങ്ങളിൽ നടക്കും. മെയ് ഒന്നിന് ഒന്നാം ദിവസം ആണ് ഇടുക്കാളി ദേവിയുടെ ക്ഷേത്രം സമർപ്പണം. ക്ഷേത്രം തന്ത്രിമുഖ്യൻ നാരങ്ങാനം ബ്രാഹ്മണ്യ മഠം ബ്രഹ്മശ്രീ എം ലാൽപ്രസാദ് ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ആണ് ചടങ്ങുകൾ നടക്കുന്നത്. വിധിപ്രകാരമുള്ള ആചാര അനുഷ്ഠാനങ്ങളോടും കർമ്മങ്ങളോടും കൂടിയാണ് തിരുവുത്സവം.

ഒന്നാം ഉത്സവദിവസം പുലർച്ചെ 5.00മണിക്ക് പള്ളി ഉണർത്തൽ, 5.05ന് ഹരിനാമകീർത്തനം, 5.30ന് പുണ്യാഹം, ദാനം പ്രസാദ മുഖമണ്ഡപ ശുദ്ധക്രിയ. ഗണപതിഹോമം 6.30ന്. ഉഷ പൂജ. രാവിലെ 7ന് നിറപറ സമർപ്പണം, എട്ടുമണിക്ക് അഖണ്ഡനാമജപം 9.30മുതൽ ഇടുക്കാളി ദേവിയുടെ ക്ഷേത്രം സമർപ്പണം.തുടർന്ന് കാളിപൂജ, ദേവിപൂജ,കലശാഭിഷേകം, 11.30ന് ഉച്ചപൂജ 12.30ന് അന്നദാനംവൈകിട്ട് 5ന് നടതുറക്കൽ. 6.30ന് ദീപാരാധന, നാമ ജപം, കാളി പൂജ, ദേവി പൂജ അത്താഴപൂജ.

devi

മെയ് 2,രണ്ടാം ഉത്സവദിവസം രാവിലെ 5മണിക്ക് കാവുണർത്തൽ 5.15ന് അഭിഷേകം കലശപൂജ കലശാഭിഷേകം. 8.30ന് കാവിൽ നൂറും പാലും 5.15ന് ഭദ്രകാളി ദേവിക്ക് കുങ്കുമാഭിഷേകം കരിങ്കാളിമൂർത്തിക്ക് മഞ്ഞളവിഭിഷേകം ഇടുക്കാളിയമ്മയ്ക്ക് മഞ്ഞൾ അഭിഷേകം. 5.30ന് ഗണപതിഹോമം, 7.00രാവിലെ മണിക്ക് തുടർന്ന് ശ്രീമദ്‌ ദേവി ഭാഗവതപാരായണം, ഉച്ച പൂജ, ഉച്ച പാട്ട്. 12.30. അന്നദാനം. വൈകിട്ട് 5.00 ന് നടതുറക്കുന്നു തുടർന്ന് പൂജ,രാത്രി 6.30ന് കാളി പൂജ, ദേവി പൂജ,നിറപറ സമർപ്പണം കളമെഴുത്തും പാട്ടും,രാത്രി 7 മണിക്ക് തിരുവാതിര അവതരണം ശ്രീഭദ്രാ തിരുവാതിര.

മെയ് 3 ഉത്സവം മൂന്നാം ദിവസം. രാവിലെ നടതുറക്കൽ, അഭിഷേകം, ഗണപതി ഹോമം, ഉഷപൂജ, നിറപറ സമർപ്പണം,നൂറും പാലും, കലശപൂജ. 12.30ന് തിരുനാൾ സദ്യ. രാത്രി കാളി പൂജ,ദേവി പൂജ , ഭഗവതിസേവ, ഇടുക്കാളി ദേവിക്ക് മഹാനിവേദ്യ അത്താഴപൂജ,നടകുരുതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA, TEMPLE FEST, ADOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL