SignIn
Kerala Kaumudi Online
Monday, 15 June 2026 12.24 AM IST

പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്യുന്നതിനിടെ കാർ കൊക്കയിലേയ്ക്ക് മറിഞ്ഞു; പ്രമുഖ ടെലിവിഷൻ താരത്തിന് ദാരുണാന്ത്യം

vaibhavi

മുംബയ്: ടെലിവിഷൻ താരം വൈഭവി ഉപാധ്യായ(34) കാറപകടത്തിൽ മരിച്ചു. നിർമാതാവും നടനുമായ ജെ ഡി മജീതിയയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ നടിയുടെ വിയോഗ വാർത്ത പുറത്തുവിട്ടത്. ഇത് അവിശ്വസനീയവും സങ്കടകരവും ഞെട്ടിപ്പിക്കുന്നതുമാണ് എന്നാണ് മജീതിയ കുറിച്ചത്. സാരാഭായ് വേഴ്സസ് സാരാഭായി എന്ന സിറ്റ്‌കോം ഷോയിലൂടെയാണ് വൈഭവി ശ്രദ്ധിക്കപ്പെട്ടത്.

ചൊവ്വാഴ്ച പുലർച്ചെ ഹിമാചൽ പ്രദേശിൽ വച്ചാണ് അപകടമുണ്ടായത്. വളവ് തിരിയുന്നതിനിടെ വൈഭവി സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. കാറിൽ നടിയ്ക്കൊപ്പം പ്രതിശ്രുത വരനും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഹിമാചലിൽ നിന്ന് വൈഭവിയുടെ മൃതദേഹം മുംബയിലേയ്ക്ക് കൊണ്ടുവരും. പൊതുദർശനത്തിന് വച്ച ശേഷം സംസ്കാര ചടങ്ങുകൾ നടക്കും.

ദീപിക പദുക്കോൺ പ്രധാന വേഷത്തിലെത്തിയ ഛപക് എന്ന ചിത്രത്തിൽ വൈഭവി അഭിനയിച്ചിട്ടുണ്ട്. സിഐഡി, അദാലത്ത് എന്നീ സിറ്റ്‌കോം ഷോകളിലും പ്ലീസ് ഫൈൻഡ് അറ്റാച്ച്‌ഡ് എന്ന വെബ് സീരീസിലും പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, VAIBHAVI, VAIBHAVI UPADHYAYA, DIED IN CAR ACCIDENT, CAR ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360