SignIn
Kerala Kaumudi Online
Monday, 15 June 2026 8.52 PM IST

പ്ളസ് വൺ അപേക്ഷ ജൂൺ 2 മുതൽ 9 വരെ

p

തിരുവനന്തപുരം: ഈ വർഷത്തെ പ്ളസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടത് ജൂൺ 2 മുതൽ 9 വരെ. ട്രയൽ അലോട്ട്മെന്റ് 13നും ആദ്യ അലോട്ട്മെന്റ് 19നും അവസാന അലോട്ട്മെന്റ് ജൂലായ് ഒന്നിനും നടക്കും. ജൂലായ് 5ന് ക്ളാസുകൾ ആരംഭിക്കും. സപ്ളിമെന്ററി അലോട്ട്മെന്റുകൾക്കുശേഷം ആഗസ്റ്റ് നാലോടെ പ്രവേശന നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സേ 21ന്

പ്ളസ് ടു പുനർ മൂല്യ നിർണയം,​ ഫോട്ടോ കോപ്പി,​സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷ 31നകവും സേ പരീക്ഷയ്ക്കുള്ള അപേക്ഷ 29നുള്ളിലും നൽകണം. സേ പരീക്ഷ ജൂൺ 21ന് നടത്തും. ജൂൺ അവസാനത്തോടെ ഫലം പ്രഖ്യാപിക്കും.. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, സെക്രട്ടറി ഷാനവാസ്, ഹയർസെക്കൻഡറി പരീക്ഷ ബോർഡ് ജോയിന്റ് ഡയറക്ടർ ഡോ. എസ്.എസ്. വിവേകാനന്ദൻ, വി.എച്ച്.എസ്.ഇ പരീക്ഷ സെക്രട്ടറി സെൽവമണി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഹയർ സെക്കൻഡറി

വിജയ ശതമാനം

#സയൻസ് - 87.31

#ഹ്യുമാനിറ്റീസ് - 71.93

#കൊമേഴ്സ് - 82.75

#സർക്കാർ സ്‌കൂൾ -79.19

#എയ്ഡഡ് സ്‌കൂൾ -86.31

#അൺ എയ്ഡഡ് സ്‌കൂൾ - 82.70

#സ്‌പെഷൽ സ്‌കൂൾ -99.32

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONEPLUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA