ദുബായ് : റംസാന് ശേഷം വിവാഹം നടത്താനുള്ള തയ്യാറെടുപ്പിനിടെ യുവാവിനെ തേടിയെത്തിയത് ലക്ഷങ്ങളുടെ സമ്മാനം. ഹൈദരാബാദ് സ്വദേശിയായ മൊഷിൻഖാനാണ് (34) എമിറേറ്റ്സ് ഡ്രായിൽ 16 ലക്ഷം സമ്മാനം ലഭിച്ചത്. . ഇത് രണ്ടാംതവണയാണ് മൊഷിൻഖാനെ എമിറേറ്റ്സ് ഡ്രായിൽ ഭാഗ്യം കടാക്ഷിക്കുന്നത്. ഇദ്ദേഹത്തിന് പുറമെ മറ്റൊരു ഇന്ത്യക്കാരനും ഇത്തവണ വിജയിയായി.
ഒരു വർഷമായി മൊഷിൻ ഖാൻ എമിറേറ്റ്സ് ഡ്രായിൽ പങ്കെടുക്കുന്നുണ്ട് 2023 മാർച്ചിൽ 15000 ദിർഹം സമ്മാനം ആദ്യമായി നേടി. ഈസി 6 വഴിയാണ് അന്ന് അദ്ദേഹം സമ്മാനം നേടിയത്. ഇത്തവണ ഫാസ്റ്റ്5 വഴി 75000 ദിർഹം (16,97,397) രൂപ) സമ്മാനം ലഭിച്ചു. വിവാഹത്തിനായി പണം എങ്ങനെ കണ്ടെത്തുമെന്ന ആശങ്കകൾക്കിടെയാണ് സമ്മാനം ലഭിച്ചതെന്നും ഒരു പുതിയ ജീവിതം തുടങ്ങാൻ ഈ തുക സഹായിക്കുമെന്നും സെയിൽസ് മാനേജരായി ജോലിചെയ്യുന്ന മൊഷിൻ പറയുന്നു.
ഇത്തവണ എമിറേറ്റ്സ് ഡ്രാ ഈസി6 ഗെയിമിലൂടെ 1634 പേരാണ് വിജയികളായത്. ഇന്ത്യക്കാരനായ രാജാവാരാപു കുമാറും വിജയികളിൽപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |