SignIn
Kerala Kaumudi Online
Thursday, 28 May 2026 3.47 AM IST

ആർ.ജെ.ഡിയുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യും: ഇ.പി. ജയരാജൻ

s

തിരുവനന്തപുരം: സീറ്റ് വിഭജനം സംബന്ധിച്ച് ആർ.ജെ.ഡിക്ക് പ്രത്യേക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്യുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇപി ജയരാജൻ. മുന്നണിയിൽ ഏകകണ്ഠമായാണ് സീറ്റ് വിഭജനം നടന്നത്. പാർട്ടികൾ അഭിപ്രായം പറയുന്നത് തെറ്റല്ല. അത് എൽഡിഎഫിനെ ശക്തിപ്പെടുത്താനാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

മുൻ കൂട്ടി സീറ്റ് തരാമെന്ന് എൽ.ഡി.എഫ് പറയാറില്ല. അങ്ങനെ പറഞ്ഞതായി തനിക്കറിയില്ല. സീറ്റ് ഇപ്പോഴത്തെ കൺവീനർ ആർ.ജെ.ഡിക്ക് വാഗ്ദാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫിൽ ലീഗിന്റെ പിന്തുണ കൊണ്ടാണ് കോൺഗ്രസ് ജയിച്ചു വരുന്നത്. എന്നാൽ അവരെ രണ്ട് സീറ്റിൽ ഒതുക്കി. അങ്ങനെയൊന്നും എൽ.ഡി.എഫിൽ ചെയ്തിട്ടില്ല. ലീഗ് തനിച്ച് മത്സരിച്ചാൽ കോൺഗ്രസ് ഗതികേടിലാകും

രാജി തീരുമാനം പിൻവലിച്ച്

ആർ.ജെ.ഡി

ആർ.ജെ.ഡി ഉയർത്തിയ ആവശ്യങ്ങളിൽ മുന്നണി കൺവീനർ ഇ.പി .ജയരാജനുമായി നടത്തിയ ഉഭയകക്ഷി ചർച്ചകളെ തുടർന്ന് ,ബോർഡ്- കോർപ്പറേഷൻ സ്ഥാനങ്ങൾ രാജി വയ്ക്കാനുള്ള തീരുമാനം പിൻവലിച്ചു. ഇന്നലെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ എം.വി ശ്രേയംസ് കുമാറുമായി നടത്തിയ ചർച്ചയിൽ വിശദമായ ഉഭയകക്ഷി ചർച്ചകൾക്ക് തയ്യാറാണെന്നും രാജി തീരുമാനം പിൻവലിക്കണമെന്നുമുള്ള ഇ.പിയുടെ അഭ്യർത്ഥന മാനിച്ചാണിത്.ഇനി ഇത്തരമൊരു അവഗണനയുടെ സാഹചര്യം ഉണ്ടാവരുതെന്ന് യോഗത്തിൽ ആർ.ജെ.ഡി വ്യക്തമാക്കി. വിശദമായ ഉഭയകക്ഷി ചർച്ചയിൽ ഏതൊക്കെ കാര്യങ്ങൾ ഉന്നയിക്കണമെന്ന് 20ന് ചേരുന്ന ആർ.ജെ.ഡി സംസ്ഥാന കമ്മറ്റി തീരുമാനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA