കൊച്ചി: അപകടകരമായ രാസമാലിന്യങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ പ്രമുഖ കറി പൗഡർ ബ്രാൻഡുകളായ എവറസ്റ്റ്, എം.ഡി.എച്ച് എന്നിവയുടെ ഉത്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചെടുക്കാൻ രാജസ്ഥാനിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദേശം നൽകി. എവറസ്റ്റിന്റെ ജീരകവും എം.ഡി.എച്ചിന്റെ രണ്ട് കറിപൗഡറുകളുമാണ് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രലിൽ ഈ രണ്ട് കമ്പനികളുടെയും നാല് കറി പൗഡറുകൾ സിംഗപ്പൂരും ഹോങ്കോംഗും തിരിച്ചയച്ചിരുന്നു. കാൻസറിന് കാരണമാകുന്ന എത്തിലീൻ ഓക്സൈഡ് അടങ്ങിയിട്ടുണ്ടെന്ന് ഇവിടങ്ങളിൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |