SignIn
Kerala Kaumudi Online
Saturday, 30 May 2026 5.47 PM IST

കേരളത്തിന് ജയം 335 റൺസ് അകലെ

c

തിരുവനന്തപുരം: മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഒരു ദിവസവും 9 വിക്കറ്റും ശേഷിക്കെ കേരളത്തിന് ജയിക്കാൻ 335 റൺസ് കൂടി വേണം. മധ്യപ്രദേശ് ഉയ‌ർത്തിയ 363 റൺസിന്റെ വിജയസക്ഷ്യം പിന്തുടർന്ന് ഇന്നലെ രണ്ടാം ഇന്നിംഗ്‌സിനറങ്ങിയ കേരളം കളിനിറുത്തുമ്പോൾ 28/1 എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്‌സിൽ റിട്ടയേർഡ് ഹർട്ടായ കേരളത്തിനറെ ബാബ അപരാജിത് രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മധ്യപ്രദേശ് രണ്ടാം ഇന്നിങ്സ് എട്ട് വിക്കറ്റിന് 369 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു.

ഇന്ത്യൻ താരങ്ങളായ രജത് പട്ടീദാറിൻ്റെയും ( 92) വെങ്കടേഷ് അയ്യരുടെയും (പുറത്താകാതെ 80) ബാറ്റിംഗ് മികവാണ് രണ്ടാം ഇന്നിങ്സിൽ മധ്യപ്രദേശിന് തുണയായത്.

കേരളത്തിന് വേണ്ടി ബേസിൽ എൻ.പി നാല് വിക്കറ്റ് വീഴ്ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360