SignIn
Kerala Kaumudi Online
Saturday, 30 May 2026 12.39 PM IST

രണ്ടുതവണയും ഒരേ രീതിയിൽ സെഞ്ച്വറി നഷ്ടം, തിരികെയെത്തിയ സൂര്യവംശിയോട് പരാഗ് പറഞ്ഞതെന്ത്?

ipl

മുള്ളൻപുർ: ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന ക്വാളിഫയർ-2 മത്സരത്തിലെ തോൽവിയെ തുടർന്ന് രാജസ്ഥാൻ റോയൽസ് ഫൈനൽ കാണാതെ പുറത്തായിരുന്നു. ഇന്നലെ നേടിയ വിജയത്തോടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ എതിരാളിയായി ഗുജറാത്ത് ടൈറ്റൻസ് ഫൈനലിലെത്തി. മത്സരത്തിൽ രാജസ്ഥാൻ താരം വൈഭവ് സൂര്യവംശി സെഞ്ച്വറി പൂർത്തിയാക്കാതെ ഔട്ടായത് ആരാധകരെ ഒന്നടങ്കം നിരാശയിലാഴ്ത്തിയിരുന്നു.

നിർണായക മത്സരത്തിൽ 47 പന്തുകളിൽ നിന്നാണ് വൈഭവ് 96 റൺസ് നേടി പുറത്തായത്. തൊട്ടുമുമ്പത്തെ എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയും താരം 97 റൺസെടുത്ത് പുറത്തായിരുന്നു. രണ്ടുതവണയും ഒരേ രീതിയിൽ (തേർഡ്മാനിൽ ക്യാച്ച് നൽകി) സെഞ്ച്വറി നഷ്ടമായതോടെയാണ് ക്യാപ്റ്റൻ റിയാൻ പരാഗ് വൈഭവുമായി സംസാരിച്ചത്, ഇരുവരും തമ്മിലുണ്ടായ സംഭാഷണത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. തകർച്ചയുടെ വക്കിൽ നിന്നും രാജസ്ഥാനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നതിന് വൈഭവിന്റെ പ്രകടനം സഹായിച്ചെങ്കിലും ഗുജറാത്ത് ടൈറ്റൻസ് 8 പന്തുകൾ ബാക്കി നിൽക്കെ ഏഴ് വിക്കറ്റിന് വിജയം സ്വന്തമാക്കി.

സെഞ്ച്വറിക്ക് അരികിൽ ഔട്ടായെങ്കിലും പതിനഞ്ചുകാരൻ വൈഭവിനെ ഗ്യാലറിയിലെ ആരാധകർ എഴുന്നേറ്റുനിന്ന് കയ്യടിച്ചാണ് യാത്രയാക്കിയത്. നിരാശനായി പവലിയനിലേക്ക് തിരികെയെത്തിയ വൈഭവിനെ പരാഗ് ശകാരിച്ചതല്ല മറിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ആശ്വസിപ്പിക്കുകയുമാണ് ചെയ്‌തതെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. 18-ാം ഓവറിൽ ടീം സ്കോർ 172ൽ നിൽക്കുമ്പോഴാണ് റബാദയുടെ പന്തിൽ വൈഭവ് പ്രസിദ്ധ് കൃഷ്ണയ്ക്ക് ക്യാച്ച് നൽകി മടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, VAIBHAV SOORYAVANSHI, RAJASTHAN ROYALS, IPL, RIYAN PARAG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360