SignIn
Kerala Kaumudi Online
Saturday, 30 May 2026 5.47 PM IST

അരീനയുടെ ഹാട്രിക്ക് സ്വപ്നം തകർത്തു ഓസ്ട്രേലിയൻ ഓപ്പൺ ലോക്കാക്കി കീസ്

a

മെൽബൺ : ഹാട്രിക്ക് ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം തേടിയെത്തിയ ലോക ഒന്നാം നമ്പർ താരം അരീന സബലേങ്കയെ വീഴ്ത്തി കരിയറിലെ കന്നി ഗ്രാൻസ്ലാം കിരീടത്തിൽ മുത്തമിട്ട് മാഡിസൺ കീസ്'. ഇന്നലെ നടന്ന മൂന്ന് സെറ്റ് നീണ്ട ത്രില്ലർ ഫൈനലിൽ 6-3 , 2-6, 7-5 നായിരുന്നു യു.എസ് താരം കീസ് ബെലറൂസ് സെൻസേഷൻ സബലേങ്കയുടെ കനത്ത വെല്ലുവിളി മറികടന്നത്. 2017 യു.എസ് ഓപ്പണിൽ റണ്ണറപ്പായ കീസിൻ്റെ കരിയറിലെ രണ്ടാം ഗ്രാൻസ്ലാം ഫൈനലായിരുന്നു ഇന്നലത്തേത്.

ടൂർണമെൻ്റിൽ മികച്ച ഫോം നിലനിറുത്തിയ കീസ് ആദ്യ സെറ്റ് 6-3 വലിയ പ്രശ്നങ്ങളില്ലാതെ നേടി. രണ്ടാം സെറ്റിൽ തിരിച്ചടിച്ച സബലേങ്ക കീസിന് ഒരവസരവും നൽകാതെ 6-2 ന് രണ്ടാം സെറ്റ് നേടി തിരിച്ചടിച്ചതോടെ മത്സരം നിർണായകമായ മൂന്നാം സെറ്റിലേക്ക്. ടൈബ്രേക്കറോളം നീണ്ട വാശിയേറി പോരാട്ടത്തിൽ വലിയ മത്സരങ്ങളിലെ പരിചയ സമ്പത്ത് മുതലാക്കി കത്തിക്കയറിയ സബലേങ്കയെ പതറാതെ പൊരുതി 7-5 ന് വീഴ്ത്തി കീസ് കിരീടമുറപ്പിക്കുകയായിരുന്നു.

ഗ്രാൻ സ്ലാമിൻ്റെ കീ തുറന്ന് '

മാഡിൽസൺ കീസിൻ്റെ കരിയറിലെ കന്നി ഗ്രാൻസ്ലാം കിരിടം

2017 ൽ യു.എസ് ഓപ്പൺ ഫൈനലിൽ എത്തിയത് ഇതിന് മുന്നിലത്തെ മികച്ച പ്രകടനം.

ടൂർണമെൻ്റിൽ നിറഞ്ഞാടിയ കീ സ് പ്രമുഖ താരങ്ങളായ റൈബാക്കിന, സ്വിറ്റോലിന എന്നിവരെ വീഴ്ത്തിയാണ് സെമിയിൽ എത്തിയത്.

സെമിയിൽ ലോക രണ്ടാം നമ്പർ താരം ഇഗ സ്വിയാറ്റക്കി നെയും ഫൈനലിൽ ഒന്നാം റാങ്കുകാരി അരീനയേയും കീഴടക്കി.

2005 ൽ സെറീന വില്യംസിന് ശേഷം ആദ്യ രണ്ട് റാങ്കുകാരെ കീഴടക്കി ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടുന്ന താരമായി കീസ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, KEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360