
നിർമ്മാണം മൈത്രി മൂവി മേക്കേഴ്സ്
ലവ് ടുഡേ , ഡ്രാഗൺ എന്നീ ബ്ളോക് ബസ്റ്റർ ചിത്രങ്ങൾക്കുശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന ചിത്രത്തിന് പൂജയോടെ തുടക്കം. നവാഗതനായ കീർത്തിശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായിക. അനു ഇമ്മാനുവേൽ, ഐശ്വര്യ ശർമ്മ എന്നിവരാണ് മറ്റു നായികമാർ. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മാണം. സുരൈപോട്ര്, പാവൈ കഥൈകൾ എന്നീ സിനിമകളിൽ സുധ കൊങ്കരയ്ക്കൊപ്പം കീർത്തിശ്വരൻ പ്രവർത്തിച്ചിട്ടുണ്ട്. സായ് അഭ്യാങ്കർ ആണ് സംഗീത സംവിധാനം. പ്രദീപ് രംഗനാഥൻ നായകനായി ഒടുവിൽ തിയേറ്ററിൽ എത്തിയ ഡ്രാഗൺ ഇന്ത്യയിൽ നിന്ന് 108.54 കോടി നേടി. ഓവർസീസിൽ നിന്ന് 32 കോടിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
