SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.15 AM IST

ശ്രദ്ധ നേടി ഡ്രീം ലാൻഡ്

a

തലസ്ഥാനത്തെ ശരീര വ്യാപാരത്തിൻ്റെ കഥ പറയുന്ന ഡ്രീം ലാൻഡ് എന്ന ഹ്രസ്വചിത്രംശ്രദ്ധേയമാകുന്നു. ജെ കെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ പി കോശി മടുക്കമൂട്ടിൽ നിർമിച്ച ചിത്രം സംവിധാനം ചെയ്യുന്നത് മാധ്യമപ്രവർത്തകൻ ബിജു ഇളകൊള്ളൂരാണ്. പണത്തിനായി ശരീരം വിൽക്കുന്നവരുടെയും ചതിക്കുഴികളിൽ വീണവരുടെയും ജീവിതത്തിലേക്ക് ക്യാമറ കടന്നുചെല്ലുന്നു.
അഞ്ജു ജയപ്രകാശാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജേഷ് രവി, എബിൻ ജെ തറപ്പേൽ, രഞ്ജിനി, സുരേഷ് ആർ കൃഷ്ണ, എൽആർ വിനയചന്ദ്രൻ, ബേബി സംസ്കൃതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ക്യാമറ പി.വി രഞ്ജിത്ത്, എഡിറ്റിംഗ് മനീഷ് മോഹൻ,സംഗീതം അർജുൻ വി അക്ഷയ, കലാ സംവിധാനം വിനോദ് മംഗ്ലാവിൽ ആദ്യ പ്രദർശനം പ്രമുഖരുടെ സാന്നിധ്യത്തിൽ ഏരീസ് പ്ലസ് തിയറ്ററിൽ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY