
സ്റ്റൈലിഷ് ലുക്കിൽ പതിവിലും സുന്ദരിയായി യുവനടി എസ്തർ അനിൽ. ഏതു വേഷത്തിലും എസ്തർ ബ്യൂട്ടി ക്യൂൻ എന്നു ആരാധകർ. ഫാഷൻ ലോകത്തെ ട്രെൻഡുകൾ ഏറെ ശ്രദ്ധിക്കുന്ന എസ്തർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന പല ചിത്രങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടതാണ് . അടുത്തിടെ ബ്രാലെറ്റ് ടോപ്പ് ധരിച്ചുള്ള ചില ഫോട്ടോകൾ എസ്തർ പങ്കുവച്ചിരുന്നു. 'ബ്യൂട്ടി ക്യൂൻ' എന്നാണ് ആരാധകരിൽ ഒരാൾ ചിത്രത്തിന് കമന്റിട്ടത്.
ഓഫ് വൈറ്റ് നിറത്തിലുള്ള ബ്രാലെറ്റ് ടോപ്പിലെ നെറ്റിൽ ഹാന്റ് എംബ്രോയിഡറി വർക്കുകളുമുണ്ട്. വസ്ത്രത്തിനിണങ്ങും വിധമുള്ള മേക്കപ്പും എസ്തറിനെ സുന്ദരിയാക്കുന്നു. സ്വിം സ്യൂട്ടിൽ അതീവ ഗ്ലാമറസ് ലുക്കിലും താരം എത്താറുണ്ട്.
ദൃശ്യം സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിൽ മകളായി എത്തി പ്രേക്ഷകരുടെ മനം കവർന്ന സുന്ദരിയാണ് എസ്തർ. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും അഭിനയിച്ചു. മിൻമിൻ എന്ന തമിഴ് ചിത്രത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
