SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.15 AM IST

നിവിന്റെയും നയൻതാരയുടെയും ഡിയർ സ്റ്റുഡന്റ്സ് പാക്കപ്പ്

a



ആറു വർഷത്തിന് ശേഷം നിവിൻ പോളി - നയൻതാര കൂട്ടുകെട്ട് ഒന്നിക്കുന്ന ഡിയർ സ്റ്റുഡന്റ്സ് പൂർത്തിയായി. നവാഗതരായ ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പാക്കപ്പ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കി. നിവിൻ പോളി, നയൻതാര എന്നിവർക്കൊപ്പം മറ്റ് താരങ്ങളെയും വീഡിയോയിൽ കാണാൻ സാധിക്കും.അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ,ലാൽ, ജഗദീഷ്, ജോണി ആൻ്റണി, നന്ദു, മല്ലിക സുകുമാരൻ, ഷാജു ശ്രീധർ, തമിഴ് താരം റെഡ്ഡിൻ കിംഗ്സ്ലി ഉൾപ്പെടെ നിരവധി തമിഴ് താരങ്ങളും അണിനിരക്കുന്നു. ഛായാഗ്രഹണം - ആനന്ദ് സി. ചന്ദ്രൻ,
വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി ആണ് നിർമ്മാണം. ഈ വർഷം ചിത്രം റിലീസ് ചെയ്യും. ധ്യാൻ ശ്രീനിവാസന്റെ രചനയിലും സംവിധാനത്തിലും 2019 ൽ പുറത്തെത്തിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിൻ പോളിയും നയൻതാരയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY