SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.15 AM IST

'നിങ്ങളുടെ അമ്മയുടെയോ കാമുകിയുടെയോ വീഡിയോ ആസ്വദിക്കൂ" നഗ്നദൃശ്യം പ്രചരിച്ചതിൽ പ്രതികരണവുമായി നടി

a

സമൂഹമാദ്ധ്യമങ്ങളിൽ നഗ്‌നവീഡിയോ പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി തമിഴ് സീരിയൽ നടി. ഇൻസ്റ്റഗ്രാമിലാണ് നടിയുടെ പ്രതികരണം.

വീഡിയോ വ്യാജമാണെന്നും നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും നടി പറയുന്നു.

''നിങ്ങൾക്ക് എന്നെക്കുറിച്ച് പ്രചരിക്കുന്ന കണ്ടന്റ് തമാശയായിരിക്കാം. എന്നാൽ, എനിക്കും എന്നോട് അടുത്തുനിൽക്കുന്നവർക്കും അത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള സമയവും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടേറിയ സാഹചര്യവുമാണ്. ഞാനും ഒരു പെൺകുട്ടിയാണ്. എനിക്കും വികാരങ്ങളുണ്ട്. എന്നോട് അടുപ്പമുള്ളവർക്കും വികാരമുണ്ട്. നിങ്ങൾ അത് കൂടുതൽ വഷളാക്കുന്നു. എല്ലാം കാട്ടുതീ പോലെ പ്രചരിപ്പിക്കരുതെന്ന് ഞാൻ നിങ്ങളോട് വിനീതമായി അഭ്യർത്ഥിക്കുകയാണ്. ഇനി നിർബന്ധമാണെങ്കിൽ നിങ്ങളുടെ അമ്മയുടെയോ സഹോദരിയുടെയോ കാമുകിയുടെയോ വീഡിയോ പോയി കാണുക, അവരും പെൺകുട്ടികളാണ്. അവർക്കും എന്റേതുപോലുള്ള ശരീരമുണ്ട്. പോയി അവരുടെ വീഡിയോകൾ
ആസ്വദിക്കൂ. ഇരയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള കമന്റുകളും പോസ്റ്റുകളും ഞാൻ കണ്ടു. ഇത്തരം വീഡിയോകൾ ചോർത്തുന്നവരും കാണുന്നവരും ചോദ്യം ചെയ്യപ്പെടാതിരിക്കുമ്പോഴും എന്തുകൊണ്ടാണ് എപ്പോഴും സ്‌ത്രീകൾ മാത്രം ജ‌ഡ്‌ജ് ചെയ്യപ്പെടുന്നത്? നിർമ്മിതബുദ്ധി ഉപയോഗിച്ച് നിർമ്മിക്കുന്ന ഡീപ് ഫെയ്‌ക്കുകൾ ജീവിതങ്ങൾ നശിപ്പിക്കുന്നു. പ്രചരിക്കുന്നത് നിർത്തൂ. ലിങ്ക് ചോദിക്കുന്നത് അവസാനിപ്പിക്കൂ, ചോർന്ന വീഡിയോകൾ, യഥാർത്ഥമായാലും ഡീപ് ഫെയ്‌ക്കായാലും പ്രചരിപ്പിക്കുന്നത് ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്." കഴിഞ്ഞ ദിവസമാണ് തമിഴ് സീരിയൽ നടിയുടേതെന്ന പേരിൽ സ്വകാര്യ വീഡിയോ വ്യാപകമായി പ്രചരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY