SignIn
Kerala Kaumudi Online
Friday, 12 June 2026 1.40 AM IST

കണിക്കൊന്നയ്‌ക്ക് പകരം സംസ്ഥാനത്ത് വ്യാപകമായി വിറ്റത് പ്ളാസ്റ്റിക് പൂക്കൾ, കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

cassia-fistula

തിരുവനന്തപുരം: വിഷുവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് വ്യാപകമായി വിറ്റഴിക്കപ്പെട്ട പ്ലാസ്റ്റിക് കണിക്കൊന്നയുടെ ഉപയോഗത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊന്നപൂക്കളുടെ ലഭ്യത കുറഞ്ഞതോടെയാണ് വിപണിയിൽ പ്ലാസ്റ്റിക് കൊന്നപൂക്കൾ ഇടംപിടിക്കാൻ തുടങ്ങിയത്. നഗരങ്ങളിൽ താമസിക്കുന്നവർക്കും ഏറെ സുലഭമായി ലഭിക്കുന്ന ഈ പ്ലാസ്റ്റിക് പൂക്കൾ മുൻ വർഷങ്ങളിലും വിപണിയിൽ എത്തിയിരുന്നു. എന്നാൽ ഈ വിഷുക്കാലത്ത് സംസ്ഥാനത്ത് വ്യാപകമായി പ്ലാസ്റ്റിക് കണിക്കൊന്ന ഉപയോഗിച്ചുവെന്നത് ചൂണ്ടികാട്ടിയാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചത്. സംഭവത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കമ്മീഷൻ നോട്ടീസയച്ചിട്ടുണ്ട്. മെയ് മാസത്തിലെ സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASSIA FISTULA, HUMANRIGHTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA