SignIn
Kerala Kaumudi Online
Thursday, 21 May 2026 7.01 PM IST

PRETTY STAR

priyanka-chopra

പ്രി​യ​ ​പാ​തി​ ​നി​ക് ​ജൊ​നാ​സി​നും​ ​മ​ക​ൾ​ ​മാ​ൾ​ട്ടി​ക്കും​ ​ത​ത്കാ​ലം​ ​പ്രി​യ​ങ്ക​ ​ചോ​പ്ര​യു​ടെ​ ​ഡേ​റ്റി​ല്ല.​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​യി​ലേ​ക്ക് ​പ്രി​യ​ങ്ക​ ​മ​ട​ങ്ങി​ ​എ​ത്തി.​ ​ഇ​നി​ ​കു​റ​ച്ചു​ ​നാ​ൾ​ ​താ​മ​സം​ ​ഇ​ന്ത്യ​യി​ൽ​ ​ത​ന്നെ.​ ​തെ​ന്നി​ന്ത്യ​യി​ലും​ ​ബോ​ളി​വു​ഡി​ലും​ ​പ്രി​യ​ങ്ക​ ​ഒ​രേ​പോ​ലെ​ ​ഡേ​റ്റ് ​ന​ൽ​കു​ന്നു.​ ​എ​സ്.​എ​സ് .​ ​രാ​ജ​മൗ​ലി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​എ​സ്.​എ​സ്.​എം.​ ​ബി​ 29​ ​എ​ന്ന് ​താ​ത്കാ​ലി​ക​മാ​യി​ ​പേ​രി​ട്ട​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​പ്രി​യ​ങ്ക​ ​ചോ​പ്ര​ ​മ​ട​ങ്ങി​ ​വ​ര​വു​ ​ന​ട​ത്തു​മ്പോ​ൾ​ ​പ്ര​തി​ഫ​ലം​ 30​ ​കോ​ടി​ ​ആ​ണ്.​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​യി​ൽ​ ​ഒ​രു​ ​ന​ടി​ ​വാ​ങ്ങു​ന്ന​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​പ്ര​തി​ഫ​ലം.​ ​ബോ​ളി​വു​ഡി​ലെ​ ​ഹി​റ്റ് ​ഫ്രാ​ഞ്ചൈ​സി​ക​ളി​ൽ​ ​ഒ​ന്നാ​യ​ ​ക്രി​ഷി​ന്റെ​ ​നാ​ലാം​ ​ഭാ​ഗ​ത്തി​ലും​ ​നാ​യി​ക​യാ​യി​ ​പ്രേ​ക്ഷ​ക​രെ​ ​വി​സ്മ​യി​പ്പി​ക്കാ​ൻ​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​പ്രി​യ​ങ്ക​ ​എ​ത്തു​ന്നു​ണ്ട്. അ​ല്ലു​ ​അ​ർ​ജു​ൻ​ ​നാ​യ​ക​നാ​യി​ ​അ​റ്റ്ലി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പ്രി​യ​ങ്ക​യു​ടെ​ ​പേ​ര് ​കേ​ൾ​ക്കു​ന്നു. ഹോ​ളി​വു​ഡി​ൽ​ ​സ്വ​ന്തം​ ​ക​രി​യ​ർ​ ​ഭ​ദ്ര​മാ​ക്കു​മ്പോ​ഴും​ ​വീ​ണ്ടും​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​യി​ൽ​ ​സ​ജീ​വ​മാ​കാ​നാ​ണ് ​പ്രി​യ​ങ്ക​യു​ടെ​ ​തീ​രു​മാ​നം​.


ഈ​ ​വ​ര​വ്
വെ​റു​തേ​യ​ല്ല

വി​ജ​യ് ​നാ​യ​ക​നാ​യ​ ​ത​മി​ഴ​ൻ​ ​സി​നി​മ​യി​ൽ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ചെ​ങ്കി​ലുംപ്രി​യ​ങ്ക​യെ​ ​മു​ൻ​നി​ര​ ​താ​ര​മാ​ക്കി​യ​ത് ​ബോ​ളി​വു​ഡ് ​ആ​ണ്.​ ​ഡോ​ൺ,​ ​ക്രിഷ്,​ ​ഡോ​ൺ​ ,​ ​ദോ​സ്താ​ന,​ ​മേ​രി​ ​കോം​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ൾ​ ​ബോ​ളി​വു​ഡി​ന്റെ​ ​സൂ​പ്പ​ർ​ ​വു​മ​ണാ​ക്കി​ ​മാ​റ്റി​ .​ ​സൂ​പ്പ​ർ​ ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം​ ​ശ്ര​ദ്ധേ​യ​മാ​യ​ ​വേ​ഷ​ങ്ങ​ൾ​ ​ചെ​യ്യു​മ്പോ​ഴും​ ​വി​മ​ർ​ശ​ന​ങ്ങ​ളും​ ​വി​വാ​ദ​ങ്ങ​ളും​ ​പി​ൻ​തു​ട​ർ​ന്നി​രു​ന്നു​ .​ 2015​ൽ​ ​ആ​ണ് ​ഹോ​ളി​വു​ഡ് ​ക​രി​യ​റി​ന് ​തു​ട​ക്ക​മി​ട്ട​ത്.​ ​ഹോ​ളി​വു​ഡി​ലേ​ക്ക് ​ചേ​ക്ക​റി​യ​ ​പ​ല​ർ​ക്കും​ ​അ​ടി​പ​ത​റി​യ​ ​ലോ​ക​ത്ത് ​ക​രു​ത്തോ​ടെ​ ​പ്രി​യ​ങ്ക​ ​നി​ന്നു.​ ​പി​ന്നീ​ട് ​അ​മേ​രി​ക്ക​ൻ​ ​ടി.​വി​ ​പ​ര​മ്പ​ര​ക​ളി​ലും​ ​ഹോ​ളി​വു​ഡ് ​സി​നി​മ​ക​ളി​ലും,​ ​സീ​രി​സിലും​ ​ശ്ര​ദ്ധേ​യ​ ​സാ​ന്നി​ദ്ധ്യ​മാ​യി​ ​മാ​റി.​ 2021​ ​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ദി​ ​വൈ​റ്റ് ​ടൈ​ഗ​ർ​ ​ആ​ണ് ​അ​വ​സാ​നം​ ​അ​ഭി​ന​യി​ച്ച​ ​ഹി​ന്ദി​ ​ചി​ത്രം​ .​ ​അ​തി​നാ​ൽ​ ​ത​ന്നെ​ ​പ്രി​യ​ങ്ക​യു​ടെ​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷ​മു​ള്ള​ ​വ​ര​വി​നാ​യി​ ​ആ​രാ​ധ​ക​രും​ ​കാ​ത്തി​രി​ക്കു​ക​യാ​ണ്.​ ​പ്ര​തി​ഫ​ല​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​പ്രി​യ​ങ്ക​ ​ശ്ര​ദ്ധ​ ​നേ​ടു​ന്ന​ത് ​ അത്ര പുതുമയുള്ളതല്ല.
ക്രി​ഷ് ​നാ​ലാം​ ​ഭാ​ഗ​ത്തി​ലും​ ​പ്രി​യ​ങ്ക​യു​ടെ​ ​പ്ര​തി​ഫ​ലം​ 30​ ​കോ​ടി​ക്ക് ​അ​ടു​ത്തെ​ന്നാ​ണ് ​സൂ​ച​ന​ക​ൾ.​ 2026​ൽ​ ​ഷൂ​ട്ടിം​ഗ് ​ആ​രം​ഭി​ക്കു​ന്ന​ ​ക്രി​ഷ് 4​ ​ന​ട​ൻ​ ​ഹൃ​ത്വി​ക് ​റോ​ഷ​ൻ​ ​ആ​ണ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​അതേസമയം ഹോ​ളി​വു​ഡി​ൽ​ ​അ​മേ​രി​ക്ക​ൻ​ ​ആ​ക്ഷ​ൻ​ ​കോ​മ​ഡി​ ​ചി​ത്രം​ ​ഹെ​ഡ്സ് ​ഓ​ഫ് ​സ്റ്റേറ്റ് ആണ് ​പ്രി​യ​ങ്ക​ ​നാ​യി​ക​യാ​യിറി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം.


ജീ​വി​ത​ത്തി​ലെ​ ​
വേ​ഷം

ക​രി​യ​റി​ൽ​ ​തി​ര​ക്കേ​റി​യ​ ​വേ​ഷ​ങ്ങ​ൾ​ ​ചെ​യ്യാ​നു​ള്ള​ ​തി​ര​ക്കി​നി​ട​യി​ലും​ ​യ​ഥാ​ർ​ത്ഥ​ ​ജീ​വി​ത​ത്തി​ൽ​ ​അ​മ്മ​യു​ടെ​യും​ ​ഭാ​ര്യ​യു​ടെ​യും​ ​റോ​ളും​ ​ഭം​ഗി​യാ​ക്കാ​ൻ​ ​പ്രി​യ​ങ്ക​ ​മ​റ​ക്കു​ന്നി​ല്ല.
ത​ന്നേ​ക്കാ​ൾ​ ​പ​ത്തു​വ​യ​സ്കു​റ​ഞ്ഞ​ ​അ​മേ​രി​ക്ക​ൻ​ ഗായകൻ​ ​നി​ക് ​ജൊ​നാ​സു​മാ​യി​ 2018​ൽ​ ​വി​വാ​ഹം​ .​ ​ഇ​ത് ​വ​ലി​യ​ ​രീ​തി​യി​ൽ​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ​വ​ഴി​വ​ച്ചു.​ ​അ​തി​നെ​യൊ​ന്നും​ ​വ​ക​വെ​യ്ക്കാ​തെ​ ​അ​ടി​പ​ത​റാ​തെ​ ​മു​ന്നോ​ട്ട് ​നീ​ങ്ങി​യ​ ​പ്രി​യ​ങ്ക​ ​ഹോ​ളി​വു​ഡ് ​സി​നി​മ​ക​ളി​ലും​ ​സീ​രി​സു​ക​ളി​ലും​ ​സ​ജീ​വ​മാ​യി.​ ​അ​മേ​രി​ക്ക​യി​ൽ​ ​സ്ഥി​ര​ ​താ​മ​സ​മാ​ക്കി​യ​ ​നി​ക്കും​ ​പ്രി​യ​ങ്ക​യും​ 2022​ ​ ​ജ​നു​വ​രി​ 22ന് ​വാ​ട​ക​ ​ഗ​ർ​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ​ ​മാ​ൾ​ട്ടി​ ​മേ​രി​ ​ചോ​പ്ര​ ജൊനാസിനെ ​ ​മ​ക​ളാ​യി​ ​സ്വീ​ക​രി​ച്ചു.നി​ക് ​ജൊനാ​സി​നും​ ​ ​മാ​ൾ​ട്ടി​ക്കും​ഒ​പ്പം​ ​ജീ​വി​ക്കുമ്പോൾ വ​നി​ത​ക​ളു​ടെ​ ​ഉ​ന്ന​മ​ന​ത്തി​നും​ ​സ്ത്രീ​ ​-​ ​പു​രു​ഷ​ ​തു​ല്യ​ത​യ്ക്കും ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തിൽ ​പ്രി​യ​ങ്ക ശ്ര​ദ്ധി​ക്കു​ന്നു​.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PRIYANGA, CHOPRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY