
കൊച്ചി: അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ഒറക്കിൾ കോർപ്പറേഷൻ ഇന്ത്യയിൽ 12,000 ജീവനക്കാരെ പിരിച്ചുവിടുന്നു. ആഗോള തലത്തിൽ 30,000 പേരെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും ലേ ഓഫ്. ഒരു മാസത്തിനുള്ളിൽ അടുത്ത റൗണ്ട് ലേ ഓഫ് കമ്പനി പ്രഖ്യാപിച്ചേക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ(എ.ഐ) വരവോടെ മാനവശേഷി ഗണ്യമായി കുറയ്ക്കുന്നതിനാണ് കമ്പനി ആലോചിക്കുന്നത്. നിലവിൽ ലോകമൊട്ടാകെ 1.62 ലക്ഷം ജീവനക്കാരാണ് ഒറക്കിളിൽ ജോലി എടുക്കുന്നത്. സ്വമേധയാ രാജിവക്കുന്നവർക്ക് അധിക ആനുകൂല്യങ്ങൾ നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |