SignIn
Kerala Kaumudi Online
Wednesday, 02 September 2026 4.01 PM IST

കൗൺസിലർ ഒന്നാംപ്രതി,​ പാലക്കാട് രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു

r

പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട് വടക്കന്തറയിൽവെച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ തടഞ്ഞ ബി.ജെ.പി പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തു. പാലക്കാട് മുനിസിപ്പാലിറ്റിയിലെ ബി.ജെ.പി കൗൺസിലർ സിന്ധു രാജനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് എടുത്തത്. പാലക്കാട് ടൗൺ നോർത്ത് പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കൗൺസിലർ സിന്ധു രാജൻ അടക്കം മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. പെണ്ണുപിടിയന്മാരായ കോൺഗ്രസ് പ്രവർത്തകരെ ഒരു വീട്ടിലും കയറി വോട്ട് ചോദിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ബി.ജെ.പി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് എഫ്‌.ഐ.ആറിൽ ചേർത്തിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTION, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA