SignIn
Kerala Kaumudi Online
Friday, 12 June 2026 3.58 AM IST

വ്യാജ കത്ത്: പരാതി നൽകി സണ്ണി ജോസഫ്

r

കണ്ണൂർ: സ്ഥാനാർത്ഥി നിർണയ വേളയിൽ കണ്ണൂർ മണ്ഡലത്തിൽ ടി.ഒ.മോഹനനെ പിന്തുണച്ചും കെ.സുധാകരന്റെ വിജയസാദ്ധ്യതയിൽ ആശങ്ക പ്രകടിപ്പിച്ചും മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തു നൽകിയെന്ന വ്യാജപ്രചാരണത്തിനെതിരെ കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് ഇലക്ഷൻ കമ്മിഷന് പരാതി നൽകി. കെ.പി.സി.സിയുടെ ലെറ്റർഹെഡിൽ വ്യാജവാർത്ത സൃഷ്ടിച്ച് സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് പരാതി നൽകിയത്.

കെ.സുധാകരന്റെ സ്ഥാനാർത്ഥിത്വത്തെ താൻ എതിർത്തുവെന്ന തരത്തിൽ തെറ്റായ ധാരണ ഉണ്ടാക്കുകയാണ് വ്യാജ കത്തിന്റെ ലക്ഷ്യമെന്ന് സണ്ണി ജോസഫ് ആരോപിച്ചു. ഇത്തരമൊരു കത്ത് താൻ തയ്യാറാക്കുകയോ എ.ഐ.സി.സി അദ്ധ്യക്ഷന് നൽകുകയോ ചെയ്തിട്ടില്ല. എ.ഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് തന്റെ ഒപ്പ് കൃത്രിമമായി സൃഷ്ടിച്ചാണ് വ്യാജ കത്ത് തയ്യാറാക്കിയിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 11
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA