
കൊച്ചി: വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി ലിമിറ്റഡ് ഇന്ത്യയിൽ 700 എക്‌സ്‌പീരിയൻസ് സെന്ററുകൾ പിന്നിട്ടു. ഒരു വർഷത്തിനിടെ 350ലധികം പുതിയ സെന്ററുകളാണ് കൂട്ടിച്ചേർത്തത്ത്.
വാഹൻ ഡാറ്റ പ്രകാരം മാർച്ചിൽ ദേശീയ വിപണി വിഹിതം 18.7 ശതമാനമായി ഉയർന്നു. 2.8 ലക്ഷത്തിലധികം യൂണിറ്റുകൾ വിൽപ്പന നേടി. ഫാമിലി സ്‌കൂട്ടറായ ഏഥർ റിസ്റ്റയുടെ ശക്തമായ വിജയമാണ് പ്രധാന നേട്ടം. ഏഥറിന് ഏകദേശം രണ്ടിരട്ടി വിൽപ്പന വളർച്ചയുണ്ട്. ടിയർ 2, ടിയർ 3 നഗരങ്ങളിലേക്ക് വ്യാപിക്കുന്നതിനിടയിൽ ദക്ഷിണേന്ത്യയിൽ സാന്നിദ്ധ്യം കൂടുതൽ ശക്തമായി.
കഴിഞ്ഞ വർഷത്തെ വളർച്ചയ്ക്കുള്ള പ്രധാന ഉത്തോജകം എക്‌സ്‌പീരിയൻസ് സെന്ററുകളാണെന്ന് ഏഥർ എനർജിയുടെ ചീഫ് ബിസിനസ് ഓഫീസർ രവ്‌നീത് സിംഗ് ഫോകെല പറഞ്ഞു.
ഇന്ത്യയിൽ 500 അംഗീകൃത സേവന കേന്ദ്രങ്ങളെന്ന നാഴികക്കല്ല് കടന്നു. എല്ലാ നഗരങ്ങളിലും വിശ്വസനീയമായ വിൽപ്പനാനന്തര പിന്തുണ ഉറപ്പാക്കി. ഫാസ്റ്റ് ചാർജിംഗ് ശൃംഖലയായ ഏഥർ ഗ്രിഡ് ആഗോളതലത്തിൽ 4,357ലധികം ഫാസ്റ്റ് ചാർജിംഗ്, അയൽപക്ക ചാർജിംഗ് പോയിന്റുകളായി വളർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |