SignIn
Kerala Kaumudi Online
Thursday, 19 February 2026 12.07 AM IST

ഡെലിവറി ബോയിക്ക് 'ടിപ്പ്" വേണ്ടെന്ന് ഇന്ത്യൻ ഓയിൽ

Increase Font Size Decrease Font Size Print Page
indane

ചെന്നൈ: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐ.ഒ.സി) ഗാ‌ർഹികാവശ്യത്തിനുള്ള പാചക വാതക ബ്രാൻഡായ ഇൻഡേൻ ഡെലിവറി ചെയ്യുന്നവർക്ക് ഉപഭോക്താക്കൾ ടിപ്പ് നൽകേണ്ടതില്ലെന്ന് കമ്പനി വ്യക്തമാക്കി. ഉപഭോക്താവിന് എൽ.പി.ജി വിതരണക്കാരനിൽ നിന്ന് ലഭിക്കുന്ന കാഷ് മെമ്മോയിൽ ഡെലിവറി ചാർജ് കൂടി ചേർത്ത റീട്ടെയിൽ സെല്ലിംഗ് പ്രൈസാണുള്ളത്.

കാഷ് മെമ്മോയിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതൽ തുക ഡെലിവറി ബോയിക്ക് ഉപഭോക്താക്കൾ നൽകേണ്ടതില്ല. ഉപഭോക്താക്കൾക്ക് ഇക്കാര്യം സംബന്ധിച്ച് പരാതികളോ അന്വേഷണങ്ങളോ ഉണ്ടെങ്കിൽ 1906 അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറായ 1800 2333 555 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.

TAGS: BUSINESS, INDIAN OIL, INDANE, LPG CYLINDER, IOC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY