
50,000 വാഹനങ്ങളുടെ വിൽപ്പന നേട്ടവും ആഘോഷിച്ചു
കൊച്ചി: കിയയുടെ പ്രീമിയം ഹൈബ്രിഡ് എസ്.യു.വിയായ സോറെന്റോയുടെ ഡ്രൈവ് സംഘടിപ്പിച്ച് ഡീലറായ ഇഞ്ചിയോൺ കിയ. കൊച്ചി നെട്ടൂരിലെ ഷോറൂമിൽ ആരംഭിച്ച യാത്ര ആലപ്പുഴ മാരാരിക്കുളത്തെ സന്താരി പേൾ ബീച്ച് റിസോർട്ടിൽ സമാപിച്ചു.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ഉപഭോക്താക്കളും പങ്കെടുത്ത ഡ്രൈവിൽ തീരദേശ പാതയിലൂടെ 42 കിലോമീറ്റർ ദൂരമാണ് വാഹനങ്ങൾ സഞ്ചരിച്ചത്.
ഒരു സംസ്ഥാനത്ത് മാത്രം 50,000 വാഹനങ്ങൾ വിറ്റഴിച്ച ഇന്ത്യയിലെ ആദ്യ ഡീലർഷിപ്പ് എന്ന നേട്ടവും ഇഞ്ചിയോൺ കിയ ആഘോഷിച്ചു.
നവംബറിൽ ഇഞ്ചിയോൺ കിയയിൽ നിന്ന് പുതിയ വാഹനം വാങ്ങുന്നവർക്കായി സമ്മാനപദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം വാഹനം വാങ്ങുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരാൾക്ക് ഐഫോണും മറ്റൊരാൾക്ക് ഇലക്ട്രിക് സ്കൂട്ടറും സമ്മാനമായി നൽകുമെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |