SignIn
Kerala Kaumudi Online
Monday, 09 November 2026 12.51 AM IST

വാഹനസുരക്ഷാ പരിശോധനാ, ഗവേഷണകേന്ദ്രം പൂനെയിൽ

auto

സ്കോഡ–എ.ആർ.എ.ഐ ധാരണാപത്രം ഒപ്പുവച്ചു

കൊച്ചി: വാഹനസുരക്ഷയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ക്രാഷ് ടെസ്റ്റുകൾക്കുമായി അത്യാധുനിക കേന്ദ്രം മഹാരാഷ്ട്രയിലെ പൂനെയിൽ സ്ഥാപിക്കും. സ്കോഡ ഓട്ടോ ഫോക്സ്‌വാഗൺ ഇന്ത്യ ലിമിറ്റഡും ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഒഫ് ഇന്ത്യയും (എ.ആർ.എ.ഐ) ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ചു.

കേന്ദ്രം സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം പൂനെയിലെ ചക്കാനിൽ സ്കോഡ ഓട്ടോ ഫോക്സ്‌വാഗൺ നൽകും. പരിശോധനാ കേന്ദ്രം എ.ആർ.എ.ഐ സ്ഥാപിക്കും. വാഹനങ്ങളുടെ സുരക്ഷ പരിശോധിക്കുന്നതിനുള്ള ആധുനിക സംവിധാനങ്ങൾ ഇവിടെ ഒരുക്കും. യാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമായി പ്രത്യേക വിഭാഗവും പ്രവർത്തിക്കും.

വൈദ്യുത വാഹനങ്ങൾക്കും പെട്രോൾ, ഡീസൽ വാഹനങ്ങൾക്കും പരിശോധനാ സൗകര്യമുണ്ടാകും. വാഹന കയറ്റുമതിക്ക് സഹായകമാകുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ചടങ്ങിൽ കേന്ദ്ര ഘനവ്യവസായ, സ്റ്റീൽ വകുപ്പ് മന്ത്രി എച്ച്.ഡി. കുമാരസ്വാമി, സ്കോഡ ഓട്ടോ ഫോക്സ്‌വാഗൺ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പീയുഷ് അറോറ, എ.ആർ.എ.ഐ ഡയറക്ടർ ഡോ. റെജി മത്തായി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SKODA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360